അര്‍ദ്ധനഗ്നത പ്രദര്‍ശിപ്പിച്ച് പ്രതിഷേധം; മാറുമറയ്ക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്‍; പോലീസുകാരന്റേത് 'സെക്‌സിസ്റ്റ്' പരാമര്‍ശമെന്ന് ആരോപിച്ച് ആക്ടിവിസ്റ്റ്

അര്‍ദ്ധനഗ്നത പ്രദര്‍ശിപ്പിച്ച് പ്രതിഷേധം; മാറുമറയ്ക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്‍; പോലീസുകാരന്റേത് 'സെക്‌സിസ്റ്റ്' പരാമര്‍ശമെന്ന് ആരോപിച്ച് ആക്ടിവിസ്റ്റ്

അര്‍ദ്ധനഗ്നയായി പ്രതിഷേധിച്ച യുവതിയോട് സ്തനങ്ങള്‍ മറയ്ക്കാന്‍ ആവശ്യപ്പെട്ട പോലീസ് ഓഫീസര്‍ക്കെതിരെ ആക്ടിവിസ്റ്റ്. പോലീസുകാരന്റെ നടപടി സെക്‌സിസ്റ്റ് ആണെന്നാണ് വെജ് ആക്ടിവിസ്റ്റിന്റെ ആരോപണം.


വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള 28-കാരി ടാഷ് പീറ്റേഴ്‌സനാണ് പെര്‍ത്തിലെ ഹേ സ്ട്രീറ്റ് മാളില്‍ അര്‍ദ്ധനഗ്ന പ്രതിഷേധം നടത്തിയത്. 'നൈക് ഷൂസിനായി കങ്കാരുക്കളെ വെടിവെയ്ക്കുന്നു, ജോയ്‌സിനെ തല്ലിക്കൊല്ലുന്നു' എന്ന പ്ലക്കാര്‍ഡ് ഏന്തിയായിരുന്നു പ്രതിഷേധം.

തന്റെ മേല്‍ ശരീരം കാണാന്‍ പാകത്തിന് വസ്ത്രം താഴ്ത്തിവെച്ചായിരുന്നു പീറ്റേഴ്‌സണ്‍ നിന്നത്. ശരീരത്തില്‍ പിങ്ക് ബോഡി പെയിന്റ് പൂശിനിന്ന ഇവരുടെ അരികിലെത്തിയ മൂന്ന് പോലീസുകാരില്‍ ഒരാളാണ് സ്തനങ്ങള്‍ മറയ്ക്കാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ സെക്‌സിസ്റ്റ് പെരുമാറ്റമാണെന്നായിരുന്നു ആക്ടിവിസ്റ്റിന്റെ നിലപാട്. പൊതുസ്ഥലത്ത് മോശം പെരുമാറ്റം നടത്തുകയാണ് പീറ്റേഴ്‌സണ്‍ ചെയ്തതെന്ന് പോലീസ് പറയുന്നു.
Other News in this category



4malayalees Recommends