ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 800 പൗണ്ട് വര്‍ദ്ധിക്കും; ക്യാപ് അഞ്ച് മാസത്തിനുള്ളില്‍ 50% വര്‍ദ്ധിക്കുമെന്ന് തുറന്നുപറഞ്ഞ് ഓഫ്‌ജെം; ഹീറ്റിംഗ് ഓണാക്കി വെയ്ക്കാന്‍ പോരാട്ടം നടത്തി 10 മില്ല്യണ്‍ കുടുംബങ്ങള്‍

ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 800 പൗണ്ട് വര്‍ദ്ധിക്കും; ക്യാപ് അഞ്ച് മാസത്തിനുള്ളില്‍ 50% വര്‍ദ്ധിക്കുമെന്ന് തുറന്നുപറഞ്ഞ് ഓഫ്‌ജെം; ഹീറ്റിംഗ് ഓണാക്കി വെയ്ക്കാന്‍ പോരാട്ടം നടത്തി 10 മില്ല്യണ്‍ കുടുംബങ്ങള്‍

ഒക്ടോബറില്‍ എനര്‍ജി വിലയില്‍ 50 ശതമാനത്തിനടുത്ത് വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റെഗുലേറ്റര്‍. ജീവിതച്ചെലവുകള്‍ കുതിച്ചുയരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്ന ഘട്ടത്തില്‍ ബോറിസ് ജോണ്‍സണ്‍ അടിയന്തര ക്യാബിനറ്റ് യോഗം പോലും വിളിച്ച ഘട്ടത്തിലാണ് ഓഫ്‌ജെം ഈ മുന്നറിയിപ്പ് നല്‍കുന്നത്.


ബിസിനസ്സ് കമ്മിറ്റി എംപിമാര്‍ക്ക് മുന്‍പാകെ തെളിവുകള്‍ അവതരിപ്പിക്കവെയാണ് ഓഫ്‌ജെം ചീഫ് എക്‌സിക്യൂട്ടീവ് ജോന്നാഥന്‍ ബ്രെയര്‍ലി പ്രൈസ് ക്യാപ് സംബന്ധിച്ച കണക്കുകൂട്ടല്‍ അവതരിപ്പിച്ചത്. കണക്കുകള്‍ അനിശ്ചിതാവസ്ഥയിലാണെങ്കിലും സ്ഥിതി മോശമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ശരാശരി കുടുംബത്തിന് 2800 പൗണ്ട് വരെയെങ്കിലും ബില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇത് 1972 പൗണ്ടാണ്. ഏപ്രിലിന് മുന്‍പ് ഇത് കേവലം 1277 പൗണ്ടായിരുന്നു.

നിരക്കുകള്‍ ഇതിനും മുകളില്‍ പോകാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും ഓഫ്‌ജെം മേധാവി മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് റഷ്യയുമായുള്ള സംഘര്‍ഷം തുടര്‍ന്നാല്‍ സ്ഥിതി ഇതിലും വഷളാകുമെന്ന് ബ്രെയര്‍ലി വ്യക്തമാക്കി. പണപ്പെരുപ്പം കൈവിട്ട് പോകുന്നത് മൂലം കുടുംബങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുമ്പോഴാണ് ഈ മുന്നറിയിപ്പുകള്‍.

ഈ വര്‍ദ്ധന ഒക്ടോബറില്‍ നടപ്പായാല്‍ 10 മില്ല്യണ്‍ കുടുംബങ്ങള്‍ ഹീറ്റിംഗ് ഓണാക്കി വെയ്ക്കാന്‍ പാടുപെടുമെന്നാണ് മുന്നറിയിപ്പ്. എനര്‍ജി സ്ഥാപനങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന ടാക്‌സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഇപ്പോഴും മടിച്ച് നില്‍ക്കുകയാണ്. എനര്‍ജി ബില്ലുകള്‍ എത്രത്തോളം ഉയരുമെന്ന് പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്നാണ് ചാന്‍സലര്‍ വ്യക്തമാക്കിയത്.

Other News in this category



4malayalees Recommends