ട്രെയ്ന്‍ സമരം വരുന്നു, 13 ട്രയ്ന്‍ കമ്പനി തൊഴിലാളികള്‍ സമരത്തിന്റെ ഭാഗമാകുന്നു, തീയതി പിന്നീട് പ്രഖ്യാപിക്കും ; ട്രെയ്ന്‍ യാത്രക്കാര്‍ക്ക് ദുരിതം

ട്രെയ്ന്‍ സമരം വരുന്നു, 13 ട്രയ്ന്‍ കമ്പനി തൊഴിലാളികള്‍ സമരത്തിന്റെ ഭാഗമാകുന്നു, തീയതി പിന്നീട് പ്രഖ്യാപിക്കും ; ട്രെയ്ന്‍ യാത്രക്കാര്‍ക്ക് ദുരിതം
ഈ വേതനത്തിലും തൊഴില്‍ സാഹചര്യത്തിലും തൃപ്തരല്ലെന്നു ചൂണ്ടിക്കാട്ടി റെയ്ല്‍വേ ജീവനക്കാര്‍ പണിമുടക്കിന് ഒരുങ്ങുകയാണ്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ സമരം നടത്താന്‍ വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. രാത്രി ഏഴു മണിയ്ക്ക് ശേഷമുള്ള ട്രെയ്ന്‍ ഗതാഗതത്തെ ബാധിക്കും. മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് യൂണിയനൊപ്പം നെറ്റ്വര്‍ക്ക് റെയിലിലെ റെയില്‍ മറ്റ് 13 ട്രെയ്ന്‍ കമ്പനികളിലെ ജീവനക്കാരുടെ യൂണിയനുകളും സമരത്തില്‍ പങ്കുചേരും. സമര തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും.

രാവിലെ ഏഴു മുതല്‍ വൈകീട്ട് 7 വരെ സര്‍വീസുകള്‍ നടത്താനാണ് സാധ്യത. സാധാരണ പ്രവര്‍ത്തി ദിനത്തിലുള്ള സര്‍വീസുകളില്‍ അഞ്ചിലൊന്നായി കുറയുവാനിടയായേക്കും. സ്വകാര്യവത്കരണത്തിന് ശേഷം ജീവനക്കാര്‍ ഏറ്റവും വലിയ സമരത്തിന് സന്നദ്ധത അറിയിക്കുന്നത് ഇതാദ്യമാണെന്ന് യൂണിയനുകള്‍ പറയുന്നു. 71 ശതമാനത്തോളം പേര്‍ വോട്ടിംഗില്‍ പങ്കെടുത്തു. അതില്‍ 89 ശതമാനം പേരും സമരത്തിന് അനുകൂലമായിരുന്നു. 11 ശതമാനം മാത്രമാണ് സമരത്തിന് എതിര്‍പ്പറിയിച്ചത്.നെറ്റ്വര്‍ക്ക് റെയിലും മറ്റ് 15 റെയില്‍ കമ്പനികളുമായി സന്ധി സംഭാഷണത്തിന് തയ്യാറാവുകയാണ് യൂണിയനുകള്‍.

നിര്‍ബന്ധിത പിരിച്ചുവിടല്‍ ഒഴിവാക്കണം, വേതനം ഉയര്‍ത്തണം, ജോലി സുരക്ഷ എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ജൂണ്‍ പകുതിയോടെ സമരം ആരംഭിക്കും. നാഷണല്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിയാകും തീരുമാനമെടുക്കുക. സന്ധി സംഭാഷണങ്ങള്‍ക്ക് കമ്പനികളെ സര്‍ക്കാര്‍ പ്രേരിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായി യൂണിയന്‍ വക്താക്കള്‍ പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ മാന്യമായി കണ്ട് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനികള്‍ വ്യക്തമാക്കി.

സമരം അവസാന മാര്‍ഗ്ഗമായിരിക്കുമെന്നും സമരക്കാര്‍ പറയുന്നു. കോവിഡ് പ്രതിസന്ധിയിലും ജീവനക്കാരെ പിരിച്ചുവിടാതിരിക്കാന്‍ 16 ബില്യണ്‍ പൗണ്ടാണ് നികുതിദായകര്‍ ചിലവാക്കിയത്. റെയ്ല്‍വേ പ്രതിസന്ധിയില്‍ നിന്ന് കരകയറിയിട്ടില്ല. 25 ശതമാനം യാത്രക്കാരുടെ കുറവ് ഇപ്പോഴുമുണ്ട്. സമരം നടത്തിയാല്‍ ഇത് റെയ്ല്‍ മേഖലയെ സാരമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കുന്നു.

സമരത്തിന്റെ പേരില്‍ ജനത്തെ വലച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

Other News in this category



4malayalees Recommends