യുകെയില്‍ 14 മങ്കിപോക്‌സ് കേസുകള്‍ കൂടി തിരിച്ചറിഞ്ഞു; മനുഷ്യരില്‍ എളുപ്പം പടരാന്‍ പാകത്തില്‍ വൈറസിന് രൂപമാറ്റം സംഭവിച്ചതായി സംശയം; ലോകത്തെ കീഴ്‌മേല്‍ മറിയ്ക്കാന്‍ ഇനിയൊരു പകര്‍ച്ചവ്യാധി കൂടി?

യുകെയില്‍ 14 മങ്കിപോക്‌സ് കേസുകള്‍ കൂടി തിരിച്ചറിഞ്ഞു; മനുഷ്യരില്‍ എളുപ്പം പടരാന്‍ പാകത്തില്‍ വൈറസിന് രൂപമാറ്റം സംഭവിച്ചതായി സംശയം; ലോകത്തെ കീഴ്‌മേല്‍ മറിയ്ക്കാന്‍ ഇനിയൊരു പകര്‍ച്ചവ്യാധി കൂടി?

കോവിഡിന്റെ ആഘാതത്തില്‍ നിന്നും മുക്തി നേടുന്നതിന് മുന്‍പ് ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് മങ്കിപോക്‌സ് വ്യാപനം. യുകെയില്‍ 14 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 71 ആയി. ഇതില്‍ 70 കേസുകളും ഇംഗ്ലണ്ടിലാണ്. ഒരു കേസ് മാത്രമാണ് സ്‌കോട്ട്‌ലണ്ടിലും സ്ഥിരീകരിച്ചു.


കൂടുതല്‍ ആളുകളില്‍ വൈറസ് തിരിച്ചറിയുമ്പോഴും സാമാന്യ ജനസമൂഹത്തിന് വൈറസ് കുറഞ്ഞ അപകടം മാത്രമാണ് വരുത്തുന്നതെന്ന വാദത്തിലാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. അതേസമയം മനുഷ്യനിലേക്ക് എളുപ്പത്തില്‍ കടന്നുകയറാന്‍ പാകത്തിന് മങ്കിപോക്‌സ് വൈറസിന് രൂപമാറ്റം സംഭവിച്ചെന്ന ആശങ്കയും ലോകത്തെ കീഴ്‌മേല്‍ മറിക്കാന്‍ പോന്ന മുന്നറിയിപ്പാണ്.

അതുകൊണ്ട് തന്നെ കേസുകള്‍ വരുംദിനങ്ങളില്‍ കുതിച്ചുയരുമെന്നാണ് ആരോഗ്യവകുപ്പ് അധികാരികളുടെ പ്രതീക്ഷ. ഇപ്പോഴും വലിയ തോതില്‍ കേസുകള്‍ കണ്ടെത്തുന്നത് സ്വവര്‍ഗ്ഗപ്രേമികളും, ബൈസെക്ഷ്വലുമായിട്ടുള്ള പുരുഷന്‍മാരിലാണെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതിന്റെ ലിംഗം തിരിച്ചുള്ള വ്യക്തമായ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ല.


വിപുലമായ നിരീക്ഷണ, സമ്പര്‍ക്ക ട്രേസിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പുതിയ മങ്കിപോക്‌സ് കേസുകള്‍ ബ്രിട്ടന്‍ വേഗത്തില്‍ തിരിച്ചറിയുന്നതെന്ന് യുകെഎച്ച്എസ്എ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു. ലോകത്തില്‍ 19 രാജ്യങ്ങളിലാണ് ഇതിനകം സ്‌മോള്‍പോക്‌സിന് സമാനമായ വൈറസ് കണ്ടെത്തിയിട്ടുള്ളത്. ഇത് പ്രധാനമായും യൂറോപ്പിലാണ്.

ആദ്യം രോഗം പിടിപെട്ട ഏതാനും രോഗികളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് ഏറെ രൂപമാറ്റം നേടിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതാണ് കോവിഡില്‍ സംഭവിച്ചത് പോലെ ഉയര്‍ന്ന മ്യൂട്ടേഷന്‍ നേടി മനുഷ്യരിലേക്ക് എളുപ്പം പടരാന്‍ മങ്കിപോക്‌സ് വൈറസിന് വഴിയൊരുക്കുന്നതെന്നും പോര്‍ച്ചുഗീസ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.

Other News in this category



4malayalees Recommends