ഉടല്‍ സിനിമ കാണുന്ന ഒരാള്‍ക്കും അത് തുണ്ടു പടമായി തോന്നുകയില്ല ; നടി ദുര്‍ഗ കൃഷ്ണ

ഉടല്‍ സിനിമ കാണുന്ന ഒരാള്‍ക്കും അത് തുണ്ടു പടമായി തോന്നുകയില്ല ; നടി ദുര്‍ഗ കൃഷ്ണ
ഉടല്‍ സിനിമ കാണുന്ന ഒരാള്‍ക്കും അത് തുണ്ടു പടമായി തോന്നുകയില്ലെന്നും നടി ദുര്‍ഗ കൃഷ്ണ. തന്റെ കരിയറിലെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച വേഷം എന്ന് നിസംശയം പറയാവുന്ന കഥാപാത്രമാണ് ഉടലിലെ ഷൈനിയെന്നും ദുര്‍ഗ വ്യക്തമാക്കി.

ഇന്ദ്രന്‍സിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ദുര്‍ഗ കൃഷ്ണയും'ഉടല്‍' എന്ന പുതിയ സിനിമയില്‍ കാഴ്ചവെച്ചത്. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെപ്പറ്റിയും താരം പറഞ്ഞിട്ടുണ്ട്, താന്‍ ഒരിക്കലും വായുവിലല്ല ഉമ്മ വെച്ചതെന്നും ഒപ്പം ആളുണ്ടായിരുന്നു വെന്നും പറഞ്ഞു.

ഞാന്‍ ആ രംഗത്തതില്‍ അഭിനയിച്ചതുകൊണ്ട് എന്റെ കുടുംബക്കാര്‍ മുഴുവന്‍ വൃത്തികെട്ടവരും മറ്റേ ആളുടെ കുടുംബം രക്ഷകരും ആകുന്ന അവസ്ഥ. അതാണ് ഞാന്‍ പറഞ്ഞത്, വായുവില്‍ നോക്കിയല്ല ഉമ്മ വയ്ക്കുന്നതെന്ന്. അതുകൊണ്ട് ഇത്തരം പ്രവണതകള്‍ ശരിയല്ല.' ഉടലിലെ ഷൈനി എന്ന കഥാപാത്രം അമ്മയായും ഭാര്യയായും മരുമകളായും ഒപ്പം കാമുകിയുമായാണ് ചിത്രത്തിലെത്തുന്നത്.

തന്റേതായ ശരികളിലൂടെ യാത്ര ചെയ്യുന്നവളാണെന്നാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് ദുര്‍ഗ പറയുന്നത്. അവളുടെ ശരികള്‍ മറ്റുള്ളവര്‍ക്കു തെറ്റായി തോന്നിയേക്കാമെന്നും എങ്കിലും അവള്‍ മുന്നോട്ടു പോവുകയാണെന്നും ദുര്‍ഗ പറയുന്നു.

Other News in this category



4malayalees Recommends