രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച മെഗാന്റെ പിതാവ് സ്‌ട്രോക്ക് നേരിട്ട് ആശുപത്രിയില്‍; തോമസ് മാര്‍ക്കിള്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍; ഇനിയെങ്കിലും പിതാവിനെ കാണാന്‍ ഡച്ചസ് തയ്യാറാകുമോ?

രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച മെഗാന്റെ പിതാവ് സ്‌ട്രോക്ക് നേരിട്ട് ആശുപത്രിയില്‍; തോമസ് മാര്‍ക്കിള്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍; ഇനിയെങ്കിലും പിതാവിനെ കാണാന്‍ ഡച്ചസ് തയ്യാറാകുമോ?

ഹാരി രാജകുമാരനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ മകളുമായുള്ള ബന്ധത്തിന്റെ പേരുപറഞ്ഞ് കാശുണ്ടാക്കുകയാണ് തോമസ് മാര്‍ക്കിള്‍. എന്നാല്‍ ദീര്‍ഘകാലമായി ബന്ധമില്ലാതിരുന്ന പിതാവ് ഫോട്ടോ എടുക്കാന്‍ വരെ പണം വാങ്ങുന്നുവെന്ന് വ്യക്തമായതോടെ മെഗാന്‍ മാര്‍ക്കിള്‍ ഇയാളെ കൈയെത്തും ദൂരത്ത് നിന്നും അകലെ നിര്‍ത്താന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.


എന്നാല്‍ മകളെ കാണാന്‍ കഴിയുന്നില്ലെന്ന് മാധ്യമങ്ങള്‍ മുന്നില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് കുറ്റം പറഞ്ഞിരുന്ന തോമസ് മാര്‍ക്കിള്‍ ഇപ്പോള്‍ സ്‌ട്രോക്ക് നേരിട്ട് യുഎസിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. 77-കാരനായ തോമസ് മാര്‍ക്കിള്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് വിമാനം കയറുമെന്ന് പ്രഖ്യാപിച്ച് ഇരിക്കവെയാണ് സുപ്രധാനമായ സ്‌ട്രോക്ക് ബാധിച്ചത്.

ഈ ഘട്ടത്തില്‍ മെഗാന്‍ മാര്‍ക്കിള്‍ പിതാവിനെ കാണാന്‍ തയ്യാറാകുമോയെന്നാണ് ഇപ്പോഴത്തെ ചോദ്യം. 40-കാരിയായ മെഗാന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ ചുലാ വിസ്റ്റയിലുള്ള ക്ലിനിക്കിലാണ് തോമസ് മാര്‍ക്കിളിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മെഗാന്റെയും, ഹാരിയുടെയും മോണ്ടിസിറ്റോയിലെ വീട്ടില്‍ നിന്നും ഏതാനും മണിക്കൂര്‍ ഡ്രൈവ് ചെയ്‌തെത്താവുന്ന ദൂരത്താണ് ക്ലിനിക്ക്.


2018ല്‍ ഹാരി, മെഗാന്‍ വിവാഹം നടന്നപ്പോഴും ഹൃദയാഘാതം മൂലം തോമസ് മാര്‍ക്കിളിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും വിവാഹവേദിയിലേക്ക് വധുവിനെ കൈപിടിച്ച് നടത്താന്‍ മാര്‍ക്കിളിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതിന് സാധിക്കാതെ വന്നതോടെ ചാള്‍സ് രാജകുമാരനാണ് മരുമകളെ വേദിയിലേക്ക് കൊണ്ടുവന്നത്.

ഇതിന് ശേഷം മെഗാനും, പിതാവും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഹാരിയെ വിവാഹം ചെയ്തത് സംബന്ധിച്ച വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ശേഷമാണ് മകള്‍ കാണാന്‍ കൂട്ടാക്കുന്നില്ലെന്ന് തോമസ് പരാതി പറയുന്നത്. രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങള്‍ക്ക് എത്തുമെന്ന് പ്രഖ്യാപിച്ച് ഇരിക്കവെയാണ് സ്‌ട്രോക്കിന്റെ രൂപത്തില്‍ ഇയാളുടെ വഴിമുടങ്ങിയത്.

Other News in this category



4malayalees Recommends