കഥാമത്സരത്തിലേക്ക് കഥകള്‍ ക്ഷണിക്കുന്നു; ഒന്നാം സമ്മാനം 50,000 രൂപ

കഥാമത്സരത്തിലേക്ക്  കഥകള്‍   ക്ഷണിക്കുന്നു; ഒന്നാം സമ്മാനം  50,000 രൂപ
ലോക മലയാളികള്‍ക്കായി ഇമലയാളി സംഘടിപ്പിക്കുന്ന രണ്ടാമത്തെ കഥാമത്സരത്തിലേക്ക് കഥകള്‍ ക്ഷണിക്കുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ മത്സരത്തിനു ലോകമെങ്ങു നിന്നും വലിയ പ്രതികരണമാണ് ലഭിച്ചത്. സമ്മാനാര്‍ഹരെ നിഷ്പക്ഷമായി തെരഞ്ഞെടുക്കാനും അവര്‍ക്ക് പ്രഖ്യാപിച്ച സമ്മാനങ്ങള്‍ യഥാസമയം നല്‍കുവാനും കഴിഞ്ഞു.


ഈ വര്‍ഷവും ഒന്നാം സമ്മാനാര്‍ഹമായ കഥക്ക് 50,000 രൂപ സമ്മാനമായി നല്‍കും. 10,000 രൂപ വീതം അഞ്ച് രണ്ടാം സമ്മാനങ്ങളാണ് ഇത്തവണത്തെ പ്രത്യേകത.


അയച്ചു തരുന്ന കഥകള്‍ പ്രസിദ്ധീകരിക്കുന്ന പക്ഷം പ്രതിഫലം നല്‍കും.


കഥകള്‍ 10 പേജില്‍ കവിയരുത്.

യൂണി കോഡ് ഫോര്‍മാറ്റില്‍ mag@emalayalee.com എന്ന വിലാസത്തില്‍ അയക്കുക.

കഥയോടൊപ്പം കഥാകൃത്തിനെ സംബന്ധിച്ച ചെറു വിവരണവും ഫോട്ടോയും അയക്കണം.


കഥകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.


പ്രായപരിധി പതിനെട്ട് വയസുമുതല്‍; കഴിഞ്ഞ തവണ അയച്ച കഥകള്‍ അയക്കരുത്.


സമ്മാനാര്‍ഹരെ ഓഗസ്‌റ്‌സെപ്റ്റംബറില്‍ പ്രഖ്യാപിക്കും.


Contact: editor@emalayalee.com; 9173244907; 9176621122Other News in this category4malayalees Recommends