സമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ ; ശ്രീലങ്കന്‍ പര്യടനത്തിലെ ആശങ്ക പങ്കുവച്ച് ഓസിസ് താരങ്ങള്‍

സമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ ; ശ്രീലങ്കന്‍ പര്യടനത്തിലെ ആശങ്ക പങ്കുവച്ച് ഓസിസ് താരങ്ങള്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ശ്രീലങ്കന്‍ പര്യടനം സംബന്ധിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും അടുത്ത മാസത്തെ പര്യടനം തുടരാനുള്ള ഉദ്യോഗസ്ഥരുടെ തീരുമാനത്തെ പിന്തുണയ്ക്കും. സാമ്പത്തിക പ്രതിസന്ധിയുടെയും രാഷ്ട്രീയ അശാന്തിയുടെയും നടുവില്‍ ടീം ഓാസ്‌ട്രേലിയ അടുത്ത ആഴ്ച ശ്രീലങ്കയിലേക്ക് പറക്കും


പ്രതിഷേധങ്ങള്‍ ശക്തമായി മാറിയതിനെത്തുടര്‍ന്ന് ഈ മാസം ആദ്യം ശ്രീലങ്ക കര്‍ഫ്യൂ ഏര്‍പ്പെടുത്തി, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവും പ്രധാന വിഭവങ്ങളുടെ ദൗര്‍ലഭ്യവും രാജ്യത്ത് പ്രശ്‌നമായി തുടരുകയാണ്.പര്യടനം സുരക്ഷിതമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതര്‍ക്ക് ഉറപ്പു ലഭിച്ചിരുന്നു.ഏപ്രിലില്‍ സുരക്ഷാ മേധാവി സ്ഥിതിഗതികള്‍ വിലയിരുത്തുകയും പര്യാടനവുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കുകയും ചെയ്തു.


പാക് പര്യടനം സുരക്ഷിതമായി പൂര്‍ത്തിയാക്കിയതിന്റെ ആവേശം ടീമിനുണ്ട്. എന്നാല്‍ ചില ടീം അംഗങ്ങള്‍ തങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മണിക്കൂറുകള്‍ നീളുന്ന പവര്‍കട്ടുള്ള സ്ഥലത്ത് കൊളംബോയില്‍ ലൈറ്റുകള്‍ക്ക് കീഴില്‍ സ്‌റ്റേഡിയത്തില്‍ കളി നടത്തുന്നതില്‍ ശ്രീലങ്കയില്‍ തന്നെ വിമര്‍ശനമുയരുന്നുണ്ട്. രാത്രി മത്സരം പകല്‍ സമയത്തേക്ക് മാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ഇന്ധന ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയിലും വലയുന്നതിനിടെ ക്രിക്കറ്റ് കളിയോട് ജനം എങ്ങനെ സഹകരിക്കുമെന്ന് വ്യക്തമല്ല.

'കളിക്കാര്‍ക്ക് ശ്രീലങ്കയിലെ സാഹചര്യത്തെക്കുറിച്ച് നന്നായി അറിയാം, കൂടാതെ ശ്രീലങ്കയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഭക്ഷണ വിലക്കയറ്റം, പവര്‍ കട്ട്, ഇന്ധന റേഷനിംഗ് എന്നിവ പോലെയുള്ള സാഹചര്യങ്ങളില്‍ പര്യടനത്തിന് അസ്വാരസ്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്, സിഇഒ ടോഡ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞു.


Other News in this category



4malayalees Recommends