സൗദിയില്‍ വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ വന്‍തുക പിഴ ചുമത്താന്‍ ഒരുങ്ങി അധികൃതര്‍

സൗദിയില്‍ വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ വന്‍തുക പിഴ ചുമത്താന്‍ ഒരുങ്ങി അധികൃതര്‍
സൗദിയില്‍ വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ വന്‍തുക പിഴ ചുമത്താന്‍ ഒരുങ്ങി അധികൃതര്‍. പരിഷ്‌കരിക്കുന്ന വൈദ്യുത നിയമത്തിന്റെ കരട് നിയമത്തിലാണ്, നിയമ ലംഘനങ്ങള്‍ക്ക് പിഴശിക്ഷ ഉള്‍പ്പെടുത്തിയത്.

200 amp വരെയുള്ള വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചാല്‍ 5000 റിയാലും, 400 amp ശേഷിയുള്ള മീറ്ററുകള്‍ക്ക് 10,000 റിയാലും, ഇതില്‍ കൂടുതല്‍ ഉള്ള മീറ്ററുകള്‍ക്ക് 15,000 റിയാലുമാണ് പിഴ ചുമത്തുക. നിയമ വിരുദ്ധമായി വൈദ്യതി ഉപയോഗിക്കുന്നവര്‍ക്ക് 30,000 രൂപ വരെ പിഴ ചുമത്തുന്നതിനും നിയമം അനുവാദം നല്‍കുന്നുണ്ട്.

വൈദ്യുതി വിതരണത്തില്‍ ക്രമക്കേടുകള്‍ വരുത്തുകയോ, കേടുപാടുകള്‍ കൃത്യസമയത്ത് പരിഹരിക്കുകയോ ചെയ്യാത്ത വൈദ്യുതി വിതരണ കമ്പനികള്‍ക്കും പിഴ വീഴും. നിയമം പൊതുജനങ്ങളുടേയും വിദഗ്ധരുടെയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

Other News in this category



4malayalees Recommends