മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു ; എസ് പി ടിക്കറ്റില്‍ കപില്‍ സിബല്‍ യുപിയില്‍ നിന്ന് രാജ്യസഭയിലെത്തും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍  കോണ്‍ഗ്രസ് വിട്ടു ;  എസ് പി ടിക്കറ്റില്‍ കപില്‍ സിബല്‍ യുപിയില്‍ നിന്ന് രാജ്യസഭയിലെത്തും
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു.അഖിലേഷ് യാദവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്. എസ് പി ടിക്കറ്റില്‍ കപില്‍ സിബല്‍ യു പിയില്‍ നിന്ന് രാജ്യസഭയിലെത്തും

കോണ്‍ഗ്രസിലെ ജി23 നേതാക്കളില്‍ പ്രമുഖനായ കബില്‍ സിബലിനെ കോണ്‍ഗ്രസിലെ നേതൃപദവികളില്‍ നിന്ന് പതിയെ ഒഴിവാക്കാനുള്ള നീക്കം രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ നടത്തുന്നുണ്ടായിരുന്നു. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കപില്‍സിബിലിനെ മല്‍സരിപ്പിക്കണ്ട എന്ന തിരുമാനവും രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ എടുത്തിരുന്നു.

ഇതാണ് സിബിലിനെ പ്രകോപിപ്പിച്ചത്. ജി 23 നേതാക്കളില്‍ രാഹുല്‍ഗാന്ധിയെ ഏറ്റവും അധികം വിമര്‍ശിച്ചിരുന്നത് കബില്‍ സിബലായിരുന്നു.

Other News in this category4malayalees Recommends