പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കണക്കെടുത്ത് നേതാക്കള്‍

പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കണക്കെടുത്ത് നേതാക്കള്‍

ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആല്‍ബനീസുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പോസിറ്റീവ് രീതിയില്‍ തുടരാനുള്ള ആഗ്രഹം ഇരുനേതാക്കളും പങ്കുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.


ക്വാഡ് യോഗത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രി മോദിയും, ആല്‍ബനീസും കൂടിക്കാഴ്ച നടത്തിയത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി മധ്യ-ഇടത് ലേബര്‍ പാര്‍ട്ടി നേതാവ് ചുമതലയേറ്റ് അടുത്ത ദിവസമാണ് കൂടിക്കാഴ്ച.

' ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ കോംപ്രിഹെന്‍സീവ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് മികച്ചതാണ്. ഇതിന്റെ ഗുണം രാജ്യത്തെ ജനങ്ങള്‍ക്ക് മാത്രമല്ല ലോകത്തിന് മുഴുവനുമാണ്', ആല്‍ബനീസുമായുള്ള പ്രഥമ യോഗത്തിന് ശേഷം മോദി ട്വീറ്റ് ചെയ്തു. ഓസ്‌ട്രേലിയ-ഇന്ത്യ ബന്ധം ഇതുപോലെ അടുത്തതായിരുന്നില്ലെന്ന് ആല്‍ബനീസ് ട്വീറ്റ് ചെയ്തു.
Other News in this category



4malayalees Recommends