ഇംഗ്ലണ്ടില്‍ ഏഴ് മങ്കിപോക്‌സ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു; യുകെയില്‍ 78 രോഗികള്‍; സ്‌മോള്‍പോക്‌സ് വാക്‌സിന്‍ സ്‌കീം റദ്ദാക്കിയത് വിനയായെന്ന് വിദഗ്ധര്‍; ലോകത്തിലെ സകല വൈറസുകള്‍ക്കും എതിരെ വാക്‌സിന്‍ നല്‍കാന്‍ കഴിയുമോ?

ഇംഗ്ലണ്ടില്‍ ഏഴ് മങ്കിപോക്‌സ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു; യുകെയില്‍ 78 രോഗികള്‍; സ്‌മോള്‍പോക്‌സ് വാക്‌സിന്‍ സ്‌കീം റദ്ദാക്കിയത് വിനയായെന്ന് വിദഗ്ധര്‍; ലോകത്തിലെ സകല വൈറസുകള്‍ക്കും എതിരെ വാക്‌സിന്‍ നല്‍കാന്‍ കഴിയുമോ?

യുകെയില്‍ പുതുതായി ഏഴ് മങ്കിപോക്‌സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ മാത്രം കാണാറുള്ള ട്രോപ്പിക്കല്‍ വൈറസ് ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുകയാണ്. ഒടുവില്‍ കണ്ടെത്തിയ എല്ലാ കേസുകളും ഇംഗ്ലണ്ടിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്ത് ആകെ മങ്കിപോക്‌സ് കേസുകളുടെ എണ്ണം 78 ആയി.


സ്‌കോട്ട്‌ലണ്ടില്‍ ഒരു മങ്കിപോക്‌സ് കേസ് മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. വെയില്‍സിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഇന്‍ഫെക്ഷനുകള്‍ സ്ഥിരീകരിച്ചിട്ടില്ല. സ്വവര്‍ഗ്ഗപ്രേമികളിലും, ബൈസെക്ഷ്വല്‍ പുരുഷന്‍മാരിലുമാണ് പ്രധാനമായും വൈറസ് പിടിപെട്ടിരിക്കുന്നത്. സ്‌മോള്‍പോക്‌സിന് സമാനമായ വൈറസാണ് മങ്കിപോക്‌സിന് കാരണമാകുന്നത്.

നാല് ദശകം മുന്‍പ് സ്‌മോള്‍പോക്‌സ് വാക്‌സിനേഷന്‍ സ്‌കീം റദ്ദാക്കിയതാണ് പുതിയ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ വൈറസിനെ ഇല്ലാതാക്കിയതിന് ശേഷം സ്‌കീം റദ്ദാക്കിയതോടെ ബ്രിട്ടനിലെ ജനങ്ങള്‍ക്കിടയില്‍ പ്രതിരോധശേഷി കുറയുകയും, ഇത് മങ്കിപോക്‌സ് പിടിപെടാനുള്ള വഴിയൊരുക്കുകയും ചെയ്‌തെന്നാണ് ഇവരുടെ നിലപാട്.

സ്‌മോള്‍പോക്‌സിനായി ഉപയോഗിക്കുന്ന ഡെന്‍മാര്‍ക്കിലെ ബവേറിയന്‍ നോര്‍ഡിക് നിര്‍മ്മിക്കുന്ന ഇംവാനെക്‌സ് വാക്‌സിന്‍ സമാനമായ രണ്ട് വൈറസുകള്‍ക്കെതിരെ 85 ശതമാനം ഫലപ്രദവുമാണ്. കോവിഡ് വാക്‌സിന് പിന്നാലെ മറ്റൊരു വാക്‌സിനേഷന്റെ കൂടി ആവശ്യകതയിലേക്കാണ് ശാസ്ത്രസമൂഹം രാജ്യത്തെ നയിക്കുന്നത്.

സ്ഥിരീകരിച്ച കേസുകളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരോട് മൂന്നാഴ്ച സെല്‍ഫ് ഐസൊലേഷന്‍ ചെയ്യാനും, കുട്ടികളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് ഒഴിവാക്കാനും യുകെഎച്ച്എസ്എ ടീം നിര്‍ദ്ദേശിക്കുന്നുണ്ട്. രോഗത്തിന്റെ വ്യാപനം തടയാന്‍ ഇംവാനെക്‌സ് വാക്‌സിന്‍ ചിലര്‍ക്ക് നല്‍കിവരുന്നുണ്ട്.
Other News in this category



4malayalees Recommends