കുട്ടിക്ക് പരിശീലനം ലഭിച്ചു, മതവികാരം ആളിക്കത്തിക്കാനായിരുന്നു പദ്ധതി; പിന്നില്‍ വ്യക്തമായ ലക്ഷ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കുട്ടിക്ക് പരിശീലനം ലഭിച്ചു, മതവികാരം ആളിക്കത്തിക്കാനായിരുന്നു പദ്ധതി; പിന്നില്‍ വ്യക്തമായ ലക്ഷ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുത്.. മതവികാരം ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

വ്യക്തമായ ലക്ഷ്യത്തോട് കൂടിയാണ് കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ഇതിലൂടെ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു,

ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ നിലവില്‍ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ്, പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസ്, മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ റാലിക്കിടയിലാണ് ഒരാളുടെ തോളിലിരുന്ന് ചെറിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇത്.

Other News in this category4malayalees Recommends