എന്തൊരു വൃത്തികേടാണിത്, നിങ്ങള്‍ക്ക് നാണമില്ലേ; മലൈക അറോറയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സൈബര്‍ സദാചാരവാദികള്‍

എന്തൊരു വൃത്തികേടാണിത്, നിങ്ങള്‍ക്ക് നാണമില്ലേ; മലൈക അറോറയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സൈബര്‍ സദാചാരവാദികള്‍
കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടിയ്‌ക്കെത്തിയ നടി മലൈക അറോറയ്‌ക്കെതിരെ സൈബര്‍ ആക്രമണം. നടിയുടെ വസ്ത്രധാരണമാണ് സൈബര്‍ സദാചാരവാദികളുടെ പുതിയ വിഷയം. കരണ്‍ ജോഹറിന്റെ 50ാം പിറന്നാളിനോടനുബന്ധിച്ച് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത താരങ്ങള്‍ക്കൊപ്പം മലൈക അറോറയുടെ ലുക്കും ഏറെ ശ്രദ്ധേയമായിരുന്നു.

എന്നാല്‍ പിന്നാലെ ഡ്രസ്സിംഗ് സെന്‍സ് തീരെയില്ല എന്നും വൃത്തികെട്ട വസ്ത്രമെന്നുമൊക്കെയാണ് പ്രതികാരങ്ങളും പിന്നാലെ ട്രോളുകളും എത്തിയത്.

പിങ്ക് നിറത്തിലുള്ള സാറ്റിന്‍ ബ്രേലെറ്റ് ടോപ്പും നിയോണ്‍ ഗ്രീന്‍ ബ്ലേസറും മാച്ചിംഗ് ഷോര്‍ട്ട്‌സും പിങ്ക് ഹീല്‍സും ആണ് പിറന്നാള്‍ പാര്‍ട്ടിയ്ക്ക് മലൈക അണിഞ്ഞിരുന്നത്. ഇപ്പോള്‍ നേരിട്ടിരിക്കുന്ന സൈബര്‍ അറ്റാക്കിക്കില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.Other News in this category4malayalees Recommends