പൊങ്ങച്ചക്കാരന്‍, മണ്ടന്‍ ,മേഗന്റെ കാല്‍ക്കീഴില്‍ കിടക്കുന്നവന്‍ എന്നിങ്ങനെയുള്ള തോമസ് മെര്‍ക്കലിന്റെ വാക്കുകള്‍ ഹാരി മറന്നിട്ടില്ലേ ? അവശതയിലുള്ള മേഗന്റെ പിതാവിനെ കാണാന്‍ കൂട്ടാക്കാതെ ഹാരി

പൊങ്ങച്ചക്കാരന്‍, മണ്ടന്‍ ,മേഗന്റെ കാല്‍ക്കീഴില്‍ കിടക്കുന്നവന്‍ എന്നിങ്ങനെയുള്ള തോമസ് മെര്‍ക്കലിന്റെ വാക്കുകള്‍ ഹാരി മറന്നിട്ടില്ലേ ? അവശതയിലുള്ള മേഗന്റെ പിതാവിനെ കാണാന്‍ കൂട്ടാക്കാതെ ഹാരി
ഹാരി മേഗന്‍ വിവാഹത്തില്‍ ഏറ്റവും ചര്‍ച്ചയായത് രണ്ടു കുടുംബത്തിന്റെയും അന്തരം തന്നെയായിരുന്നു. എല്ലാ ചര്‍ച്ചകളേയും മാറ്റിനിര്‍ത്തി ഹാരിയും മേഗനും ഒന്നായെങ്കിലും പിന്നീട് രാജകുടുംബം തന്നെ വേണ്ടെന്ന് വച്ച് ഹാരി മേഗനൊപ്പം ജീവിക്കുകയാണ്. എന്നാല്‍ രോഗ ബാധിതനായ ഭാര്യാ പിതാവിനോട് ഹാരിയ്ക്ക് ഇപ്പോഴും അകല്‍ച്ച തന്നെയാണ്.

ഹൃദ്രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്ന തോമസ് മെര്‍ക്കലിനെ ഇപ്പോഴും ഒന്നു കാണാന്‍ ഹാരി കൂട്ടാക്കുന്നില്ല. രാജകുടുംബവുമായി പിണക്കമുണ്ടെങ്കിലും രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിയില്‍ പങ്കെടുക്കാന്‍ ഹാരി തയ്യാറായിട്ടുണ്ട്. എന്നാല്‍ സംസാര ശേഷി നഷ്ടമായി ആശുപത്രിയില്‍ കഴിയുന്ന തോമസ് മെര്‍ക്കലിനെ കാണാന്‍ ഹാരിയും മേഗനും തയ്യാറായിട്ടില്ല. വെന്റിലേറ്ററിന്റെ ബലത്തിലാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്.


ഹാരിക്ക് ഇതുവരേയും മേഗന്റെ കുടുംബത്തെ ഉള്‍ക്കൊള്ളാനാകുന്നില്ലേയെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഹാരി പൊങ്ങച്ചക്കാരനും മണ്ടനുമാണെന്നും മേഗന്റെ കാല്‍ക്കീഴിലാണ് കിടക്കുന്നതെന്നും തോമസ് മെര്‍ക്കല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പണ്ടു പറഞ്ഞതിന്റെ പേരില്‍ ഇപ്പോള്‍ വൈരാഗ്യം കാണിക്കരുതെന്ന് ഒരു വിഭാഗം പറയുന്നു. 2018 ല്‍ വിവാഹത്തിന് ആഴ്ചകള്‍ക്കു മുമ്പാണ് ഭാര്യാ പിതാവുമായി ഹാരി അകന്നത്. വിവാഹ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ നല്‍കാന്‍ തോമസ് ഒരു പാപ്പരാസി ഫോട്ടോഗ്രാഫറുമായി കരാറിലെത്തിയെന്നായിരുന്നു വിമര്‍ശനം.

മേഗനുമായി അടുപ്പമുള്ള സമയത്തും ഹാരി തോമസ് മെര്‍ക്കലിനെ കാണാന്‍ തയ്യാറായിട്ടില്ല. പാപ്പരാസി ഫോട്ടോഗ്രാഫറുടെ പേരിലുണ്ടായ തര്‍ക്കം ഇവരെ അകറ്റി.

മേഗന്‍ പിതാവിനെതിരെ രംഗത്തെത്തിയിരുന്നു. ഇത്രയേറെ വെറുപ്പും വിദ്വേഷവുമുള്ളപ്പോള്‍ ഒരു ഒത്തുചേരല്‍ അസാധ്യമാണെന്നാണ് മേഗന്‍ പറയുന്നത്. എന്നാല്‍ കൊച്ചുമക്കളെ കാണാന്‍ മുത്തച്ഛന് അവസരം നല്‍കാത്തതിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.

Other News in this category



4malayalees Recommends