ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഒരു കൈസഹായം! എനര്‍ജി ബില്ലുകള്‍ 400 പൗണ്ട് വരെ കുറയ്ക്കാന്‍ സുനാകിന്റെ പദ്ധതി; ഓയില്‍, ഗ്യാസ് കമ്പനികള്‍ക്ക് മേല്‍ നികുതി ചുമത്തി ഭാരം കുറയ്ക്കാന്‍ ചാന്‍സലര്‍; പ്രഖ്യാപനങ്ങള്‍ ഉടന്‍

ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഒരു കൈസഹായം! എനര്‍ജി ബില്ലുകള്‍ 400 പൗണ്ട് വരെ കുറയ്ക്കാന്‍ സുനാകിന്റെ പദ്ധതി; ഓയില്‍, ഗ്യാസ് കമ്പനികള്‍ക്ക് മേല്‍ നികുതി ചുമത്തി ഭാരം കുറയ്ക്കാന്‍ ചാന്‍സലര്‍; പ്രഖ്യാപനങ്ങള്‍ ഉടന്‍

ബ്രിട്ടനിലെ എല്ലാ കുടുംബങ്ങള്‍ക്കും സഹായം നല്‍കാന്‍ പദ്ധതിയുമായി ചാന്‍സലര്‍ ഋഷി സുനാക്. എനര്‍ജി ബില്ലുകളില്‍ നൂറുകണക്കിന് പൗണ്ട് കുറച്ച് നല്‍കാനാണ് കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ക്കിടയില്‍ ട്രഷറിയുടെ പദ്ധതി.


പദ്ധതികള്‍ ചാന്‍സലര്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ബില്ലുകളില്‍ 400 പൗണ്ട് വരെ കുറയ്ക്കാന്‍ വഴിയൊരുക്കുമെന്നാണ് സൂചന. ഓയില്‍, ഗ്യാസ് കമ്പനികള്‍ക്ക് മേല്‍ നികുതി ചുമത്തിയാണ് ഈ മാറ്റം നടപ്പാക്കുന്നത്.

ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 200 പൗണ്ട് ഡിസ്‌കൗണ്ട് നല്‍കുന്നതിനൊപ്പം വര്‍ഷാവര്‍ഷം തിരിച്ചുപിടിക്കാനുള്ള പദ്ധതിയാണ് സുനാക് റദ്ദാക്കുന്നത്. ഇതിന് പകരം എനര്‍ജി ബില്ലുകള്‍ക്കുള്ള പണം എനര്‍ജി കമ്പനികളില്‍ നിന്നും നേടും. ഇതോടെ നേട്ടം 400 പൗണ്ട് വരെ ഉയരുമെന്നാണ് ടൈംസ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന് ലഭിക്കുന്ന 10 ബില്ല്യണ്‍ പൗണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും, എനര്‍ജി ബില്ലുകള്‍ വര്‍ദ്ധിക്കുന്നത് മൂലം പ്രതിസന്ധിയിലായവരെയും സഹായിക്കാനായി ഉപയോഗിക്കും. കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ വെട്ടിക്കുറയ്ക്കാനും മന്ത്രിമാര്‍ ആലോചിക്കുന്നുണ്ട്.

ബാന്‍ഡ് എ മുതല്‍ ഡി വരെയുള്ള വീടുകള്‍ക്ക് 150 പൗണ്ട് റിബേറ്റ് നല്‍കുന്നത് വര്‍ദ്ധിപ്പിക്കാനാണ് സുനാക് ഒരുങ്ങുന്നത്. അതേസമയം എനര്‍ജി, ഫ്യൂവല്‍ എന്നിവയിലെ വാറ്റ് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ സുനാകും, ബോറിസ് ജോണ്‍സനും തള്ളിയിട്ടുണ്ട്.
Other News in this category



4malayalees Recommends