അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മാറ്റി നിര്‍ത്തുന്നത് ശരിയല്ലല്ലോ; ദിലീപിനെക്കുറിച്ച് ദുര്‍ഗ കൃഷ്ണ

അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മാറ്റി നിര്‍ത്തുന്നത് ശരിയല്ലല്ലോ; ദിലീപിനെക്കുറിച്ച് ദുര്‍ഗ കൃഷ്ണ
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്ണ. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മാറ്റി നിര്‍ത്തുന്നത് ശരിയല്ലല്ലോ എന്നും ദുര്‍ഗ ചോദിച്ചു.

'ഉടല്‍' എന്ന ചിത്രത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമയുടെ കഥ എന്താണോ അത് നോക്കി സിനിമ ചെയ്യുമെന്നും, അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ എന്നും നടി ചോദിക്കുന്നു.

'തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ വച്ച് ഞാന്‍ ഒഴിവാക്കില്ല', ദുര്‍ഗ വ്യക്തമാക്കി.

Other News in this category4malayalees Recommends