കോവിഡ് കാലത്ത് കഷ്ടപ്പെട്ട നഴ്‌സുമാരേക്കാള്‍ ശമ്പള വര്‍ദ്ധനയ്ക്ക് യോഗ്യത റെയില്‍ ജോലിക്കാര്‍ക്ക്? സമരപ്രഖ്യാപനം നടത്തിയ യൂണിയന്‍ നേതാക്കളുടെ വിചിത്ര വാദം; 59000 പൗണ്ട് ശമ്പളം വാങ്ങുന്നവരുടെ നിലപാട് ശരിയോ?

കോവിഡ് കാലത്ത് കഷ്ടപ്പെട്ട നഴ്‌സുമാരേക്കാള്‍ ശമ്പള വര്‍ദ്ധനയ്ക്ക് യോഗ്യത റെയില്‍ ജോലിക്കാര്‍ക്ക്? സമരപ്രഖ്യാപനം നടത്തിയ യൂണിയന്‍ നേതാക്കളുടെ വിചിത്ര വാദം; 59000 പൗണ്ട് ശമ്പളം വാങ്ങുന്നവരുടെ നിലപാട് ശരിയോ?

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിച്ച വിഭാഗമാണ് എന്‍എച്ച്എസ് നഴ്‌സുമാര്‍. ആവശ്യത്തിന് വിശ്രമം പോലും ഇല്ലാതെ, ഭക്ഷണം കഴിക്കാനോ, കുടുംബങ്ങള്‍ക്കൊപ്പം സമയം ചെലവിടാനോ കഴിയാതെയാണ് നഴ്‌സുമാര്‍ ബ്രിട്ടന്റെ ആരോഗ്യ സേവനത്തിനായി കഷ്ടപ്പെട്ടത്. എന്നാല്‍ ഇതിന് അര്‍ഹമായ ശമ്പളം പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല.


ഇതിനിടയിലാണ് ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരപ്രഖ്യാപനം നടത്തിയ റെയില്‍ യൂണിയന്‍ നേതാക്കള്‍ വിചിത്ര വാദവുമായി രംഗത്ത് വരുന്നത്. കോവിഡ് കാലത്ത് കഷ്ടപ്പെട്ട നഴ്‌സുമാരേക്കാള്‍ ശമ്പള വര്‍ദ്ധനവിന് യോഗ്യത റെയില്‍ ജോലിക്കാര്‍ക്കാണെന്നാണ് ഇവരുടെ വാദം. ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ സഞ്ചരിക്കാന്‍ സഹായിച്ചത് തങ്ങളുടെ ജീവനക്കാരാണെന്ന് ആര്‍എംടി അധികൃതര്‍ വാദിക്കുന്നു.

46,000 പൗണ്ട് വരെ ശരാശരി ശമ്പളം വാങ്ങുമ്പോഴാണ് ശമ്പളം കൂട്ടാന്‍ ആവശ്യപ്പെട്ട് ഇവര്‍ സമരത്തിന് ഇറങ്ങുന്നത്. ഇതിന് തയ്യാറായില്ലെങ്കില്‍ സമ്മറില്‍ പണിമുടക്കുമെന്നാണ് ഭീഷണി. നഴ്‌സുമാരേക്കാള്‍ കൂടുതല്‍ ശമ്പള വര്‍ദ്ധനവിന് തങ്ങള്‍ക്ക് യോഗ്യതയുണ്ടെന്നാണ് ആര്‍എംടി പ്രതിനിധി എഡ്ഡി ഡെംപ്‌സിയുടെ വാദം.

കഴിഞ്ഞ ദശകത്തില്‍ ട്രെയിന്‍ ഡ്രൈവര്‍മാരുടെ ശമ്പളം 39 ശതമാനമാണ് വര്‍ദ്ധിച്ചത്, ശരാശരി 59,000 പൗണ്ടാണ് ഇവര്‍ പോക്കറ്റിലാക്കുന്നത്. യുകെയിലെ നഴ്‌സുമാര്‍ക്ക് ഇത് വെറും 15 ശതമാനമാണ്, ഇവരുടെ ശരാശരി ശമ്പളം 31,000 പൗണ്ടാണ്.


റെയില്‍ ജോലിക്കാര്‍ക്ക് 62-ാം വയസ്സില്‍ വിരമിക്കാം. നഴ്‌സുമാരേക്കാളും, സിവില്‍ സര്‍വ്വന്റുമാരേക്കാളും, അധ്യാപകരേക്കാളും നേരത്തെയാണ് ഇത്. നെറ്റ്‌വര്‍ക്ക് റെയില്‍ ഉള്‍പ്പെടെ 15 ഓപ്പറേറ്റര്‍മാരുടെ പ്രവര്‍ത്തനമാണ് സമരം നേരിട്ടാല്‍ തടസ്സപ്പെടുക.

Other News in this category



4malayalees Recommends