വെടിയേറ്റ മുത്തശ്ശി ഗുരുതരാവസ്ഥയില്‍ ; പിക്ക് അപ് വാനുമായി സ്‌കൂള്‍ ഗെയ്റ്റ് തകര്‍ത്ത് എത്തിയ പ്രതി ക്ലാസ് റൂമിലേക്ക് കയറി വെടിയുതിര്‍ത്തു; 19 കുട്ടികള്‍ ഉള്‍പ്പെടെ 21 പേരുടെ ജീവനെടുത്ത സംഭവമിങ്ങനെ

വെടിയേറ്റ മുത്തശ്ശി ഗുരുതരാവസ്ഥയില്‍ ; പിക്ക് അപ് വാനുമായി സ്‌കൂള്‍ ഗെയ്റ്റ് തകര്‍ത്ത് എത്തിയ പ്രതി ക്ലാസ് റൂമിലേക്ക് കയറി വെടിയുതിര്‍ത്തു; 19 കുട്ടികള്‍ ഉള്‍പ്പെടെ 21 പേരുടെ ജീവനെടുത്ത സംഭവമിങ്ങനെ
ടെക്‌സാസിലെ യുവാല്‍ഡി നഗരത്തിലെ എലെമെന്ററി സ്‌കൂളില്‍ നടന്ന വെടിവയ്പ്പിന്റെ കുടുംതല്‍ വിവരങ്ങള്‍ പുറത്തുവന്നു. 19 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പ് നടത്തിയ 18 കാരനെ പൊലീസ് വെടിവച്ചുകൊന്നു. 18ാം പിറന്നാള്‍ കഴിഞ്ഞയുടന്‍ രണ്ട് എ ആര്‍ 15 മോഡല്‍ റൈഫിളുകള്‍ പ്രതി വാങ്ങുുകയായിരുന്നു. മേയ് 17ന് ആദ്യ റൈഫിള്‍ വാങ്ങി. തുടര്‍ന്ന് 5.56 എംഎം വെടിയുണ്ടകളുടെ 375 റൗണ്ടും വാങ്ങിയിരുന്നു. പിന്നീട് മേയ് 20നും രണ്ടാമത്തെ റൈഫിള്‍ വാങ്ങി. ഇവയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു

കുറച്ചുമാസമായി വീട്ടില്‍ പ്രശ്‌നത്തെ തുടര്‍ന്ന് വീടു ഉപേക്ഷിച്ച് മുത്തശ്ശിക്കൊപ്പമാണ് താമസിച്ചത്.അമ്മൂമ്മയെ വെടിവച്ച ശേഷമാണ് ഇയാള്‍ അക്രമത്തിന് ഇറങ്ങിതിരിച്ചത്. വെടിയേറ്റ മുത്തശ്ശിയുടെ നില ഗുരുതരമായി തുടരുകയാണ്.


കറുത്ത ഫോര്‍ഡ് എഫ് 50 പിക്ക അപ് ട്രക്കിലാണ് പ്രതി സ്‌കൂളിലെത്തിയത്. അപകടകരമായി വാഹനം ഓടിച്ച ഇയാള്‍ സ്‌കൂളിന് പിറകിലുള്ള കലുങ്കില്‍ വാഹനം ഇടിച്ചുകയറ്റുകയും ചെയ്തു. തോക്കുധാരിയായയാള്‍ പുറത്തിറങ്ങിയതിനെ കുറിച്ച് എമര്‍ജന്‍സി നമ്പറിലേ്ക്ക് ആരോ ഫോണ്‍ ചെയ്തിരുന്നു. വാനില്‍ ഒരു റിവോള്‍വര്‍ ഉപേക്ഷിച്ച ശേഷം മറ്റൊരെണ്ണവുമായി സ്‌കൂളിലേക്കെത്തി. ആദ്യം കണ്ട ക്ലാസിലേക്കാണ് എത്തിയത്. പൂടട്ിയ ശേഷം മൂന്നാം ക്ലാസിലേയും നാലാം ക്ലാസിലേയും കുട്ടികള്‍ക്ക് നേരെ നിറയൊഴിച്ചു. പൊലീസ് ജനല്‍ തകര്‍ത്താണ് കുട്ടികളെ ഒഴിപ്പിച്ചത്.

ക്ലാസ്മുറിയിലേക്ക് കടന്ന പൊലീസിനു നേരെയും പ്രതി വെടിവച്ചു.ചില ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കുട്ടിക്കാലത്ത് ശാന്തനായിരുന്നു റാമോസ്, വളര്‍ന്നപ്പോള്‍ ആക്രമകാരിയായി.കോളേജില്‍ല്‍ ഗ്രാജുവേഷന് ചേര്‍ന്നെങ്കിലും പഠിപ്പ് പൂര്‍ത്തിയാക്കിയില്ല. സ്ഥലത്തെ റെസ്റ്റൊറന്റില്‍ ജോലി ചെയ്തിരുന്നു.

Other News in this category4malayalees Recommends