ജോ ജോസഫിന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചുള്ള വ്യാജ പ്രചരണം,ഇത് വളരെ ക്രൂരമാണെന്നും കുറച്ച് ദിവസങ്ങളായി എല്ലാ പരിധികളും വിടുന്ന ഒരവസ്ഥയിലാണുള്ളതെന്നും ഭാര്യ ദയ

ജോ ജോസഫിന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചുള്ള വ്യാജ പ്രചരണം,ഇത് വളരെ ക്രൂരമാണെന്നും കുറച്ച് ദിവസങ്ങളായി എല്ലാ പരിധികളും വിടുന്ന ഒരവസ്ഥയിലാണുള്ളതെന്നും ഭാര്യ ദയ
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചുള്ള വ്യാജ പ്രചരണത്തിനെതിരെ പ്രതികരിച്ച് ഭാര്യ ദയ പസ്‌കല്‍. ഇത് വളരെ ക്രൂരമാണെന്നും കുറച്ച് ദിവസങ്ങളായി എല്ലാ പരിധികളും വിടുന്ന ഒരവസ്ഥയിലാണുള്ളതെന്നും ദയ പ്രതികരിച്ചു.

'തിരഞ്ഞെടുപ്പെന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ലല്ലോ. അത് നയങ്ങളും രാഷ്ട്രീയവും തമ്മില്‍ വികസനം പറഞ്ഞ് ആരോഗ്യകരമായ മത്സരമായിരിക്കണമെന്ന് കരുതുന്നു. പക്ഷെ ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി എല്ലാ പരിധികളും വിടുന്ന ഒരവസ്ഥയിലാണുള്ളത്. ഒരു വ്യാജ വീഡിയോ അദ്ദേഹത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്നു. എത്ര ക്രൂരമാണിത്.'

'ഞങ്ങളൊരു ചെറിയ കുടുംബമാണ്. രണ്ട് പെണ്‍കുട്ടികളും അദ്ദേഹവുമടങ്ങുന്ന കുടുംബം. ഞങ്ങളുടെ രണ്ട് പേരുടെയും മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. കുട്ടികള്‍ക്കിനിയും സ്‌കൂളില്‍ പോവേണ്ടേ. തെരഞ്ഞെടുപ്പില്‍ ഒരാള്‍ ജയിക്കുകയും മറ്റെയാള്‍ തോല്‍ക്കുകയും ചെയ്യും. അതല്ലേ രാഷ്ട്രീയം. അതിനു ശേഷവും നമുക്കെല്ലാവര്‍ക്കും ഈ നാട്ടില്‍ ജീവിക്കാനുള്ളതല്ലേ.'

'എതിര്‍പക്ഷത്തെ ഏതെങ്കിലുമൊരാളെ പറ്റി ജോ മോശമായി എന്തെങ്കിലും പറഞ്ഞത് നിങ്ങളുടെ ശ്രദ്ധയിലുണ്ടോ. അങ്ങോട്ട് കാണിക്കുന്ന മാന്യതയും മര്യാദയും തിരിച്ചു കാണിക്കുന്നത് തെറ്റാണോ' ദയ പാസ്‌കല്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു വീഡിയോയാണ് ജോ ജോസഫിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്.Other News in this category4malayalees Recommends