എന്റെ സുഹൃത്താവാന്‍ സ്റ്റാറ്റസ് വേണ്ട, പക്ഷേ ശത്രുവാകാന്‍ വേണം, പക്ഷേ അതവര്‍ക്കില്ല: തുറന്നടിച്ച് ബാല

എന്റെ സുഹൃത്താവാന്‍ സ്റ്റാറ്റസ് വേണ്ട, പക്ഷേ ശത്രുവാകാന്‍ വേണം, പക്ഷേ അതവര്‍ക്കില്ല: തുറന്നടിച്ച് ബാല
തന്നെക്കുറിച്ച് ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് നടന്‍ ബാല. വെറും പത്ത് ശതമാനം പേരാണ് ഇങ്ങനെ ചെയ്യുന്നതെന്നും എന്നാല്‍ അവര്‍ തന്നെ വളരെ മോശമായാണ് ചിത്രീകരിക്കുന്നതെന്നും അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ ആരോപിച്ചു. വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്കെതിരെ എന്നെങ്കിലും പ്രതികരിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ബാലയുടെ മറുപടി.

അത്തരക്കാരോട് ഞാന്‍ പ്രതികരിച്ചിട്ടില്ല. കാരണം ഞാന്‍ പ്രതിരിക്കാന്‍ മാത്രം അര്‍ഹത, സ്റ്റാറ്റസ് അവര്‍ക്കില്ല. അത്ര തന്നെ. എന്റെ സുഹൃത്താവാന്‍ സ്റ്റാറ്റസ് ആവശ്യമില്ല. പക്ഷേ അത് എന്റെ ശത്രുവാകാന്‍ വേണം താനും. ആ സ്റ്റാറ്റസ് പോലും ഇത്തരം ആളുകള്‍ക്കില്ല. ബാല പറഞ്ഞു.മോന്‍സണ്‍ മാവുങ്കല്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനും ബാല അഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്.

'എത്ര വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. എനിക്ക് മീഡിയയില്‍ ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. മീഡിയ എന്ന് പറയുന്നത് എന്റെ അടുത്ത ആളുകളാണ്, എന്റെ ബന്ധുക്കളെ പോലെയാണ്.പിന്നെ മീഡിയ എങ്ങനെ എന്നെ വേട്ടയാടും.

Other News in this category4malayalees Recommends