അബുദാബി റസ്റ്ററന്റിലെ അപകടം ; ഒരു മരണം കൂടി ; മരിച്ചത് കാസര്‍കോട് സ്വദേശി

അബുദാബി റസ്റ്ററന്റിലെ അപകടം ; ഒരു മരണം കൂടി ; മരിച്ചത് കാസര്‍കോട് സ്വദേശി
ഖാലിദിയയിലെ റസ്റ്ററന്റില്‍ പാചക വാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. മരണം സംബന്ധിച്ച് നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് ദാമോദരന്റെ മകന്‍ ധനേഷ് (32) ആണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

ആലപ്പുഴ വെണ്‍മണി ചാങ്ങമല സ്വദേശി ശ്രീകുമാര്‍ രാമകൃഷ്ണന്‍ നായരും പാക്കിസ്ഥാന്‍ സ്വദേശിയുമാണ് നേരത്തെ മരിച്ച രണ്ടുപേര്‍. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Other News in this category4malayalees Recommends