സൗദിയില്‍ സെന്‍സസില്‍ സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സമയം നീട്ടി നല്‍കി

സൗദിയില്‍ സെന്‍സസില്‍ സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സമയം നീട്ടി നല്‍കി
സൗദിയില്‍ സെന്‍സസില്‍ സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സമയം നീട്ടി നല്‍കിയതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഈ മാസം 31 വരെയാണ് നീട്ടിയത്. ഇന്നലെയായിരുന്നു അവസാനിക്കേണ്ടിയിരുന്നത്.

https://saudicensus.sa/en എന്ന ലിങ്ക് വഴി സ്വയം സെന്‍സസ് വിവരങ്ങള്‍ നല്‍കണം. സ്വയം റജിസ്റ്റര്‍ ചെയ്തു സെന്‍സസ് രേഖപ്പെടുത്താനുള്ള സംവിധാനം കാലാവധി കഴിയും മുമ്പ് ചെയ്യാന്‍ രാജ്യത്തെ എല്ലാ സ്വദേശി വിദേശി പൗരന്മാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സെന്‍സസ് ജോലി ബോധപൂര്‍വ്വം തടസ്സപ്പെടുത്തുകയോ ആവശ്യമായ ഡാറ്റ നല്‍കാന്‍ വിസമ്മതിക്കുകയോ തെറ്റായ ഡാറ്റ നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ആദ്യ തവണ അഞ്ഞൂറ് റിയാലും രണ്ടാം തവണ ആയിരം റിയാലും പിഴ ചുമത്തും

Other News in this category



4malayalees Recommends