മെട്രാഷ് 2 ല്‍ 17 പുതിയ ഇ സേവനങ്ങള്‍ ആരംഭിച്ചു

മെട്രാഷ് 2 ല്‍ 17 പുതിയ ഇ സേവനങ്ങള്‍ ആരംഭിച്ചു
മെട്രാഷ്2ല്‍ 17 പുതിയ ഇസേവനങ്ങള്‍ ആരംഭിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. മിലിപോള്‍ ഖത്തര്‍ എക്‌സിബിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇ സേവനങ്ങള്‍ ആരംഭിച്ചത്. പുതുതായി ചേര്‍ത്ത മെട്രാഷ്2 ലെ ഇസേവനങ്ങളില്‍ റസിഡന്‍സ് പെര്‍മിറ്റുമായി ബന്ധപ്പെട്ട 6 സേവനങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

റസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുന്നതിനുള്ള അപേക്ഷകള്‍, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ മാറ്റുന്നതിനുള്ള അപേക്ഷകള്‍, പാസ്‌പോര്‍ട്ട് കാലഹരണപ്പെടല്‍, വിരലടയാള പ്രശ്‌നങ്ങള്‍, മെഡിക്കല്‍ പരിശോധന പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ പ്രവാസികാര്യ വകുപ്പിന്റെ അംഗീകാരം ആവശ്യമുള്ള റസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള അപേക്ഷകള്‍ക്കും ഇനി മുതല്‍ മെട്രാഷ് 2 ഇല്‍ സേവനം ലഭ്യമാവും.

നിയമപരമായ ന്യായീകരണമില്ലാതെ ജോലി ഉപേക്ഷിക്കുന്നു എന്ന പരാതി, സാമ്പത്തിക നഷ്ടപരിഹാരങ്ങള്‍ക്കും പിഴകളും സംബന്ധിച്ച പരാതി, വിസ ഉദ്ദേശ്യ ലംഘന പരാതി, സാക്ഷി അംഗീകാരം തുടങ്ങിയ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പിന്റെ സേവനങ്ങളും ഇതുവഴി ലഭ്യമാകും.

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് ഖത്തറികളുടെ അംഗീകാരത്തിനുള്ള അപേക്ഷകള്‍, താമസക്കാര്‍ മുഖേനയുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് അംഗീകാരത്തിനുള്ള അപേക്ഷകള്‍, ട്രാക്കിംഗ് റിക്രൂട്ട്‌മെന്റ് അംഗീകാരം, എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ് ഇഷ്യൂ, എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ് റദ്ദാക്കല്‍, അല്‍അദീദ് റിപ്പോര്‍ട്ടിംഗ് സേവനം എന്നിവയും മെട്രാഷ്2 വഴി ലഭ്യമാണ്

Other News in this category



4malayalees Recommends