വെടിവെയ്പ്പു നടന്ന സ്ഥലം സന്ദര്‍ശിച്ച ജോ ബൈഡനോട് എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ട് ഇരയായവര്‍ ; തീരുമാനമുണ്ടാകുമെന്ന് ഉറപ്പു നല്‍കി ബൈഡന്‍ ; മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

വെടിവെയ്പ്പു നടന്ന സ്ഥലം സന്ദര്‍ശിച്ച ജോ ബൈഡനോട് എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ട് ഇരയായവര്‍ ; തീരുമാനമുണ്ടാകുമെന്ന് ഉറപ്പു നല്‍കി ബൈഡന്‍ ; മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു
അമേരിക്കയിലെ ടെക്‌സാസിലുണ്ടായ വെടിവെയ്പ്പു നടന്ന സ്ഥലം സന്ദര്‍ശിച്ച ജോ ബൈഡനോട് എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ട് ജനങ്ങള്‍.

ഞായറാഴ്ചയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എലമെന്ററി സ്‌കൂള്‍ സന്ദര്‍ശിച്ചത്. അദ്ദേഹം തിരിച്ചു പോകാന്‍ നേരം, 'എന്തെങ്കിലും ചെയ്യൂ' എന്നാണ് ജനങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. മറുപടിയായി 'നമ്മള്‍ ചെയ്യും' എന്നദ്ദേഹം പറഞ്ഞു. റോബ് എലമെന്ററി സ്‌കൂള്‍ സന്ദര്‍ശിച്ച ബൈഡന്‍ കൊല്ലപ്പെട്ടവരുടെ സ്മാരകത്തിനു മുന്നില്‍ ഒരു നിമിഷം നിന്നു. അദ്ദേഹത്തിന്റെ പത്‌നി ഓരോ കുട്ടികളുടെയും സ്മരണാര്‍ത്ഥം 21 വെള്ള ബൊക്കെകള്‍ അവിടെ അര്‍പ്പിച്ചു.


ഇക്കഴിഞ്ഞ മെയ് 24 ന് ടെക്‌സാസിലെ ഉവാള്‍ഡോയില്‍ വെടിവെപ്പില്‍ രണ്ട് അധ്യാപകര്‍ അടക്കം 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. സാല്‍വദോസ് റൊണാള്‍ഡോ ഡാമോസ് എന്ന ഒരു 18 വയസ്സുകാരന്‍ യുവാവായിരുന്നു കൊലയാളി. ഇയാള്‍ക്ക് മുന്‍പു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ചരിത്രമില്ല.

പതിനെട്ട് വയസ് തികഞ്ഞതിന്റെ പിറ്റേന്ന് തന്നെ ആക്രമി തോക്ക് വാങ്ങിയെന്നാണ് റിപ്പോട്ടുകള്‍. സ്വന്തം മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് അക്രമി റോബ് എലിമെന്ററി സ്‌കൂളിലേക്കെത്തുന്നത്. കാറിലെത്തിയ അക്രമിയെ തടഞ്ഞ് നിര്‍ത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് സാധിച്ചില്ല. 19 കുട്ടികളടക്കം 21 പേരാണ് സംഭവത്തില്‍ മരണപെട്ടത്. ഏഴിനും പത്തിനുമിടയില്‍ പ്രായമുള്ളവരാണ് മരിച്ച 19 കുട്ടികളും.

തോക്ക് നിയന്ത്രണം ശക്തമാക്കേണ്ട എന്ന നിലപാടുകാരാണ് 20 ശതമാനം യുഎസ് ജനങ്ങള്‍. വെടിവെപ്പ് നടത്തിയ സാല്‍വദോര്‍ റാമോസ് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ലായെന്നും, മാനസിക പ്രശനങ്ങള്‍ ഇല്ലായിരുന്നുവെന്നും പോലിസ് അറിയിച്ചു.



2012ല്‍ യു.എസിലെ സാന്‍ഡി ഹൂകില്‍ നടന്ന വെടിവെപ്പില്‍ 20 കുട്ടികളടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം രാജ്യത്തെ ഒരു സ്‌കൂളില്‍ നടന്ന ഏറ്റവും വലിയ വെടിവെപ്പാണ് ടെക്‌സസില്‍ നടന്നത്.യു.എസില്‍ സ്‌കൂളില്‍ വെടിവെപ്പ് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. സ്‌കൂളുകളില്‍ തുടര്‍ച്ചയായി വെടിവെപ്പുകള്‍ നടക്കുന്നതും കുട്ടികളടക്കം മരണപ്പെടുന്നതുമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതാണ് പ്രതിഷേധത്തിന് കാരണം.


Other News in this category



4malayalees Recommends