ജോഷ്വ ജോര്‍ജ് മാത്യു ന്യുയോര്‍ക്കില്‍ അന്തരിച്ചു

ജോഷ്വ ജോര്‍ജ് മാത്യു ന്യുയോര്‍ക്കില്‍ അന്തരിച്ചു
ന്യുയോര്‍ക്ക്: ബ്രൂക്ലിന്‍ സെന്റ് ബസേലിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് മാത്യവിന്റെയും അന്നമ്മ ജോര്‍ജിന്റെയും പുത്രന്‍ ജോഷ്വ ജോര്‍ജ് മാത്യു, 30, ന്യു യോര്‍ക്കില്‍ അന്തരിച്ചു. സെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു.


ചെങ്ങന്നൂര്‍ മലയില്‍ അയിരൂക്കുഴി (കാപ്പിതോട്ടത്തില്‍) കുടുംബാംഗമാണ് ഫാ. ജോര്‍ജ് മാത്യു. മാവേലിക്കര പുതിയവീട്ടില്‍ കുടുംബാംഗമാണ് അന്നമ്മ ജോര്‍ജ്.


സരിത, ശോഭ എന്നിവര്‍ സഹോദരിമാരാണ്. ജോയല്‍ ജോര്‍ജ് സഹോദരീ ഭര്‍ത്താവാണ്


പൊതുദര്‍ശനം: ജൂണ്‍ 2 വ്യാഴം വൈകിട്ട് 4 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യുണറല്‍ ചാപ്പല്‍സ്, ഗാര്‍ഡന്‍ സിറ്റി, ന്യുയോര്‍ക്ക്


സംസ്‌കാര ശുശ്രുഷ ജൂണ്‍ 3 രാവിലെ 9 മണിക്ക് ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നോര്‍ത്ത് ഈസ്‌റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാ മോര്‍ നിക്കളോവുസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തും.


തുടര്‍ന്ന് സംസ്‌കാരം: സെന്റ് ചാള്‍സ് സെമിത്തേരി, ഫാര്‍മിംഗഡില്‍, ലോംഗ് ഐലന്‍ഡ്


വാര്‍ത്ത: ജോസഫ് പാപ്പന്‍


Other News in this category4malayalees Recommends