നടിയെ ആക്രമിച്ച കേസ് ; അതിജീവിതക്കൊപ്പം, ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസ് ; അതിജീവിതക്കൊപ്പം, ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതിജീവിത നല്‍കിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറക്കപ്പെട്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സ്ഥിരീകരിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. 2018 ജനുവരി 9 നും ഡിസംബര്‍ 13നുമാണ് മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തിരിക്കുന്നത്. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടര്‍നടപടികളുണ്ടാകും. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ദിലീപിന്റെ ഫോണില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ സത്യസന്ധമായിട്ടാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘത്തിന് മേല്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. അതിജീവിതയെ വിശ്വാസത്തിലെടുത്തുള്ള അന്വേഷണമാണ് ആദ്യം മുതലേ നടക്കുന്നത്. എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൂന്ന് മാസം സമയം നീട്ടി നല്‍കണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി അനുവദിച്ചിരുന്ന സമയം 30 ന് അവസാനിച്ചിരുന്നു.



Other News in this category



4malayalees Recommends