പുടിന് 49ാമത്തെ കേണലിനെയും നഷ്ടമായി; റഷ്യക്ക് സൈനികനാശം തുടരുന്നു; യുദ്ധത്തിന് ഇറങ്ങിയ വ്‌ളാദിമര്‍ പുടിന്റെ സൈന്യത്തിന് കനത്ത തിരിച്ചടി ; യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 30,000ഓളം സൈനികരെ റഷ്യക്ക് നഷ്ടമായെന്ന് കണക്കുകള്‍

പുടിന് 49ാമത്തെ കേണലിനെയും നഷ്ടമായി; റഷ്യക്ക് സൈനികനാശം തുടരുന്നു; യുദ്ധത്തിന് ഇറങ്ങിയ വ്‌ളാദിമര്‍ പുടിന്റെ സൈന്യത്തിന് കനത്ത തിരിച്ചടി ; യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 30,000ഓളം സൈനികരെ റഷ്യക്ക് നഷ്ടമായെന്ന് കണക്കുകള്‍
ഉക്രെയിനില്‍ വിജയം കാണാത്ത അധിനിവേശത്തിന് ഇറങ്ങിയ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന് 49ാമത്തെ കേണലിനെ കൂടി നഷ്ടമായി. പ്രസിഡന്റിനെ ഫോണ്‍ സംഭാഷണത്തിനിടെ അസഭ്യം വിളിച്ച് വിവാദത്തില്‍ ഇടംപിടിച്ച കേണലാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

റഷ്യന്‍ സൈന്യത്തിന് ആള്‍നാശം നേരിടുന്നത് തുടരവെയാണ് ലഫ്റ്റനന്റ് കേണല്‍ സോര്‍ ദിമായേവ് വ്യോമാക്രമണത്തില്‍ മരിച്ചത്. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 30,000ഓളം സൈനികരെ റഷ്യക്ക് നഷ്ടമായെന്നാണ് കരുതുന്നത്.

ചെചെന്‍ യുദ്ധനേതാവ് റംസാന്‍ കദിരോവുമായി അടുപ്പം പുലര്‍ത്തുന്ന ദിമായേവ് അഖ്മത് കദിരോവ് സ്‌പെഷ്യല്‍ ഫോഴ്‌സസ് റെജിമെന്റിന്റെ 4ാം ബറ്റാലിയന്‍ ഡെപ്യൂട്ടി കമ്മാന്‍ഡറായിരുന്നു. ഉക്രെയിന്‍ പക്ഷത്ത് നിന്ന് കനത്ത അക്രമണം ഉണ്ടായതോടെയാണ് കേണല്‍ കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Vladimir Putin: Attempts to blame Russia for grain shipping trouble  'groundless': Putin - The Economic Times

ഉക്രെയിന്‍കാരെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സൈനികനാണ് ദിമായേവെന്ന് ഇയാളുടെ കമ്മാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ സാമിദ് ചലായേവ് പറഞ്ഞിരുന്നു. പുടിനുമായി അടുപ്പം പുലര്‍ത്തിയിരുന്ന യുദ്ധ അനുകൂലി കൂടിയാണ് ദിമായേവ്.

What is going on in negotiations between Russia and Ukraine? - The  Jerusalem Post

ഉക്രെയിനില്‍ റഷ്യക്ക് നഷ്ടമാകുന്ന 49ാമത്തെ കേണല്‍, ലെഫ്റ്റനന്റ് കേണലാണ് ഇയാള്‍. ഉക്രെയിനില്‍ കൊല്ലപ്പെട്ട റഷ്യന്‍ ജനറലുമാരുടെ എണ്ണം 10 ആയെന്നാണ് കരുതുന്നത്.


Other News in this category



4malayalees Recommends