കരച്ചില്‍ നിര്‍ത്തിയില്ല , പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ചു കൊന്ന് കത്തിച്ചു; അമ്മ അറസ്റ്റില്‍

കരച്ചില്‍ നിര്‍ത്തിയില്ല , പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ചു കൊന്ന് കത്തിച്ചു; അമ്മ അറസ്റ്റില്‍
കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ മക്കളെ അമ്മ ശ്വാസംമുട്ടിച്ച് കൊന്ന് കത്തിച്ചു. കേസില്‍ അമ്മ അറസ്റ്റില്‍ നാല് മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെയും രണ്ട് വയസ്സുള്ള ആണ്‍ കുഞ്ഞിനെയുമാണ് അമ്മ കൊന്ന് കത്തിച്ചത്. മഹാരാഷ്ട്രയിലാണ് സംഭവം. 30കാരിയായ ധുര്‍പദാബായ് ഗണ്‍പത് നിമല്‍വാദാണ് കുട്ടികളെ കൊലപ്പെടുത്തിയത്.

സ്ത്രീയുടെ അമ്മയും സഹോദരനും കുട്ടികളുടെ മൃതദേഹം നശിപ്പിക്കാന്‍ സഹായിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീക്കൊപ്പം അമ്മയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 31 ന് രാത്രിയിലാണ് ഭോക!ര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പണ്ടു!ര്‍ണ ഗ്രാമത്തില്‍ കൊലപാതകം നടന്നത്.

നാല് മാസം പ്രായമായ കുഞ്ഞ് അനസൂയയെ ധുര്‍പദാബായ് ശ്വാസം മുട്ടിച്ചാണ് കൊന്നത്. മെയ് 31 ന് അനസൂയ തുടര്‍ച്ചയായി കരഞ്ഞതോടെയാണ് കൊലപാതകം. അടുത്ത ദിവസം ഭക്ഷണം ചോദിച്ച് കരഞ്ഞ മകന്‍ ദത്തയെയും അവര്‍ സമാനമായ രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നു

Other News in this category



4malayalees Recommends