ഡോ. ജോസഫ് ഇ തോമസ് അന്തരിച്ചു

ഡോ. ജോസഫ്  ഇ  തോമസ് അന്തരിച്ചു
ചിക്കാഗോ: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലെ മുന്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ജോസഫ് ഇ തോമസ്, 85, ജൂണ്‍ ഒന്നിന് രാത്രി ഒന്‍പതു മണിക്ക് അന്തരിച്ചു


പിറവത്തെ പ്രശസ്തമായ എരുമപ്പെട്ടിക്കല്‍ തറവാട്ടില്‍ ആണ് ജനനം. ആലുവ യു.സി,. കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്‌മെന്റില്‍ പ്രവര്‍ത്തിക്കാന്‍ ബാംഗ്ലൂരിലേക്ക് പോയി


പിന്നീട് കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറല്‍ ബിരുദവും നേടി.

നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഫെലോഷിപ്പ് പൂര്‍ത്തിയാക്കാന്‍ 1970ല്‍ ചിക്കാഗോയിലെത്തി.


2003ല്‍ സ്വകാര്യ പ്രാക്ടീസില്‍ നിന്നും വിരമിച്ചു.


സ്വപ്നങ്ങള്‍ ഒരു പഠനം, ദ്വന്ദ്വ വ്യക്തിത്വം, ഫോബിയ എന്നീ മനഃശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യയിലും നോര്‍ത്ത് അമേരിക്കയിലുമുള്ള മാഗസിനുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പല ഇന്റര്‍നാഷണല്‍ സെമിനാറുകളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്


പുല്ലുവഴി കവാട്ട് കുടുംബാംഗമായ ഡോ. ചിന്നമ്മ ആണ് ഭാര്യ


മക്കള്‍: ജോസഫ്, ഡോ. കുര്യന്‍, ഡോ. എലിസബത്ത്. മരുമക്കള്‍: ഡോ. ഡയാന്‍ തോമസ്, കെയന്‍, മാത്യു

പേരക്കുട്ടികള്‍: ലിലി, ഹാന, ബെഞ്ചമിന്‍, എമ്മ, മാഡിസണ്‍, ഈഥന്‍

സഹോദരി മേരി (കൊച്ചുപുരയ്ക്കല്‍, ഓണക്കൂര്‍)


ശവസംസ്‌കാരവും ശുശ്രൂഷകളും ഞായറാഴ്ച, ജൂണ്‍ 5 ഞായറാഴ്ച 2 മുതല്‍ 4 വരെ: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 905, സൗത്ത് കെന്റ് എലംഹസ്‌ററ്, ഇല്ലിനോയി.


തയ്യാറാക്കിയത്: രതീദേവി



Other News in this category



4malayalees Recommends