രാജ്യത്തെ ആശങ്കയിലാഴ്ത്തി മങ്കി പോക്‌സ് കേസുകള്‍ ; ലോകം മുഴുവന്‍ പടരുന്ന രോഗം പിടിച്ചുകെട്ടാന്‍ ഒരു വര്‍ഷമെങ്കിലും വേണം ; രാജ്യത്ത് 77 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്തെ ആശങ്കയിലാഴ്ത്തി മങ്കി പോക്‌സ് കേസുകള്‍ ; ലോകം മുഴുവന്‍ പടരുന്ന രോഗം പിടിച്ചുകെട്ടാന്‍ ഒരു വര്‍ഷമെങ്കിലും വേണം ; രാജ്യത്ത് 77 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
ബ്രിട്ടനില്‍ മങ്കിപോക്‌സ് രോഗികളുടെ എണ്ണം ഉയരുകയാണ്. 77 പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനില്‍ രോഗം പിടിപെട്ടവരുടെ എണ്ണം 302 ആയി.കൂടുതല്‍ പേരും ഇംഗ്ലണ്ടിലുള്ളവരുമാണ്. സ്‌കോട്‌ലന്‍ഡിലും വെയില്‍സിലും രണ്ടു പേര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. പുതിയ രോഗികളെ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് പ്രകാരം സ്വവര്‍ഗ്ഗ തത്പരര്‍ക്കാണ് രോഗ വ്യാപനമുണ്ടാകുന്നത്.


രാജ്യത്ത് മേയ് 6നാണ് ആദ്യ രോഗിയെ കണ്ടെത്തിയത്. ശേഷം ഇതുവരെ 284 പേര്‍ക്ക് ഇംഗ്ലണ്ടിലും സ്‌കോട്‌ലന്‍ഡില്‍ പത്തു പേര്‍ക്കും വെയില്‍സില്‍ മൂന്നു പേര്‍ക്കും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ലക്ഷണമുണ്ടെങ്കില്‍ ഉടന്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശിച്ചരില്‍ ലക്ഷണം കണ്ടാല്‍ ഗൗരവത്തോടെ കാണണമെന്നും നിര്‍ദ്ദേശമുണ്ട്.

ഒരു വര്‍ഷം കൂടി സമാനാവസ്ഥ ആഫ്രിക്കയ്ക്ക് പുറത്തുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് കുറവാണെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. രോഗ ബാധിതനുമായി അടുത്ത് സമ്പര്‍ക്കമുണ്ടായാല്‍ മാത്രമേ രോഗം പകരൂ.

വസൂരിക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് കുരങ്ങുപനിയുടെ കാര്യത്തില്‍ 85 ശതമാനം ഫലവത്താണെന്നും ആരോഗ്യ രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നു.

Other News in this category



4malayalees Recommends