മാനനഷ്ടക്കേസിലെ വിജയം ആഘോഷിക്കാന്‍ ജോണി ഡെപ്പ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍; ചെലവഴിച്ചത് 48 ലക്ഷം രൂപ

മാനനഷ്ടക്കേസിലെ വിജയം ആഘോഷിക്കാന്‍ ജോണി ഡെപ്പ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍; ചെലവഴിച്ചത് 48 ലക്ഷം രൂപ
മുന്‍ ഭാര്യയും നടിയുമായ ആംബര്‍ ഹേഡുമായുളള മാനനഷ്ടക്കേസില്‍ വിജയം ആഘോഷിച്ച് നടന്‍ ജോണി ഡെപ്പ്. കേസിലെ തന്റെ വിജയത്തില്‍ സുഹൃത്തുകള്‍ക്ക് വിരുന്നൊരുക്കാനായി ജോണി ചിലവഴിച്ചത് 62000 ഡോളര്‍(48 ലക്ഷം) രൂപയാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ റെസ്റ്റോറന്റിലാണ് വിരുന്ന് ഒരുക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹേഡിന് എതിരെയുള്ള ജെണി ഡെപ്പിന്റെ മാനനഷ്ടകേസില്‍ കോടതി വിധി വന്നത്. ആംബര്‍ ഹേര്‍ഡ് ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

2018 ല്‍ 'ദ് വാഷിങ്ടന്‍ പോസ്റ്റില്‍', താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബര്‍ ഹേഡ് എഴുതിയിരുന്നു. ആ പരാമര്‍ശത്തോടെ 'പൈറേറ്റ്‌സ് ഓഫ് ദ് കരീബിയന്‍' സിനിമാ പരമ്പരയില്‍നിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിക്കുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബര്‍ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.Other News in this category4malayalees Recommends