കേംബ്രിഡ്ജില്‍ പാലക്കാട് സ്വദേശി മരിച്ച നിലയില്‍ കണ്ടെത്തി ; ഹാവെര്‍ ഹില്‍ പാലത്തിന് മുകളില്‍ നിന്ന് വീണതായി റിപ്പോര്‍ട്ട് ; അഞ്ചു ദിവസത്തിനുള്ളില്‍ യുകെ മലയാളികള്‍ക്ക് നഷ്ടമായത് മൂന്നു പ്രിയപ്പെട്ടവരെ

കേംബ്രിഡ്ജില്‍ പാലക്കാട് സ്വദേശി മരിച്ച നിലയില്‍ കണ്ടെത്തി ; ഹാവെര്‍ ഹില്‍ പാലത്തിന് മുകളില്‍ നിന്ന് വീണതായി റിപ്പോര്‍ട്ട് ; അഞ്ചു ദിവസത്തിനുള്ളില്‍ യുകെ മലയാളികള്‍ക്ക് നഷ്ടമായത് മൂന്നു പ്രിയപ്പെട്ടവരെ
യുകെയില്‍ മറ്റൊരു മരണം കൂടി. ക്രോയ്‌ഡോണ്‍ മലയാളി സുഭാഷിന്റെയും ഈസ്റ്റ്ഹാം മലയാളി ഹെലന്‍ ബാബുവിന്റെയും മരണ വാര്‍ത്തയ്ക്ക് പിന്നാലെയാണ് പാലക്കാട് സ്വദേശി ജയനും(41) ജീവന്‍ നഷ്ടമായിരിക്കുന്നത്.

കേംബ്രിഡ്ജില്‍ പാലക്കാട് സ്വദേശിയായ ജയന്‍ കരുമത്തലാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ഹാവെര്‍ ഹില്‍ പാലത്തിന് മുകളില്‍ നിന്ന് വീണാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്നലെ വൈകീട്ട് എട്ടു മണിയോടെ എറിയിംഗ്ഹാസന്‍ വേ പാലത്തിന് മുകളിലിരുന്ന യുവാവിനെ കുറിച്ച് പൊലീസിന് വിവരം കിട്ടി. പൊലീസെത്തി ഇവിടെ നിന്നു പറഞ്ഞയച്ചു. എന്നാല്‍ ഒമ്പതു മണിയോടെ വീണ്ടും ഒരാള്‍ അടുത്തുള്ള ഹാര്‍വെല്‍ ഹില്‍ പാലത്തിന് മുകളില്‍ നിന്ന് വീണ് മാരകമായി പരിക്കേറ്റതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസെത്തിയപ്പോഴേക്കും മരണം സംഭവിച്ചു. എറിയിംഗ്‌സ്ഹാസന്‍ വേ പാലത്തിന് മുകളില്‍ പൊലീസ് കണ്ടയാള്‍ തന്നെയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കുറച്ചുകാലമായി മാനസികമായി സമ്മര്‍ദ്ദത്തിലായിരുന്നു ജയനെന്നാണ് റിപ്പോര്‍ട്ട്. വിഷാദ രോഗത്തിന് മരുന്നു കഴിച്ചിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

കേംബ്രിഡ്ജ് ആശുപത്രിയിലാണ് ജയന്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി കേംബ്രിഡ്ജില്‍ താമസിക്കുന്ന ജയന്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ലേബര്‍ പാര്‍ട്ടി അംഗമായിരുന്ന അദ്ദേഹം കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ മലയാളി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യയും രണ്ടുമക്കളുമായി കേംബ്രിഡ്ജില്‍ ഹാവെല്‍ ഹില്ലിലാണ് താമസിച്ചിരുന്നത്. ഭാര്യ ആദം ബ്രൂക് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക്മാറ്റി.

Other News in this category



4malayalees Recommends