ബസ് സ്റ്റോപ്പുകളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 2000 ദിര്‍ഹം പിഴ

ബസ് സ്റ്റോപ്പുകളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 2000 ദിര്‍ഹം പിഴ
ബസ് സ്റ്റോപ്പുകളില്‍ വാഹനം പാര്‍ക്ക് ചെയ്ത് മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയും അപകടാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതിനെതിരെ അബുദബി ഗതാഗത കേന്ദ്രം. നിയമ ലംഘകര്‍ക്ക് 2000 ദിര്‍ഹം പിഴ ചമത്തും.

ബസ് സ്റ്റോപ്പുകളില്‍ ഇതര വാഹനങ്ങള്‍ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക പാര്‍ക്കിങ് ഇടമുണ്ട്. ഇത് ഉപയോഗിക്കണം. നിര്‍ദ്ദേശം ലംഘിച്ചാല്‍ പിഴ ഉറപ്പാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends