കുട്ടികള്‍ക്ക് ഒരേ സമയം മൂന്നു വൈറസ് വരെ ബാധിച്ചേക്കാം ; കുട്ടികളുടെ പ്രതിരോധ ശേഷി നഷ്ടമായിരിക്കുന്നത് തിരിച്ചടിയാകുന്നു ; ശൈത്യകാലത്തെ അസുഖങ്ങളില്‍ മുന്നറിയിപ്പുമായി വിദഗ്ധര്‍

കുട്ടികള്‍ക്ക് ഒരേ സമയം മൂന്നു വൈറസ് വരെ ബാധിച്ചേക്കാം ; കുട്ടികളുടെ പ്രതിരോധ ശേഷി നഷ്ടമായിരിക്കുന്നത് തിരിച്ചടിയാകുന്നു ; ശൈത്യകാലത്തെ അസുഖങ്ങളില്‍ മുന്നറിയിപ്പുമായി വിദഗ്ധര്‍
മാസ്‌കും ലോക്ക്ഡൗണും കുട്ടികളുടെ ശാരീരിക മാനസിക നിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അവരുടെ രോഗ പ്രതിരോധ ശേഷിയെ കാര്യമായി ബാധിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞതു മൂലം മൂന്നുതരം വൈറസുകള്‍ വരെ കുട്ടികളെ പിടികൂടുന്നു. ശൈത്യ കാലം വരുന്നതോടെ ആശുപത്രിയില്‍ ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം ഉയര്‍ന്നേക്കും.

അഡെനോവൈറസ്, റിനോവൈറസ്, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ്വി), ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എന്നീ ഏഴ് സാധാരണ വൈറസുകളുടെ സംയോജനമുള്ള രോഗികളാണ് ചികിത്സയ്‌ക്കെത്തുന്നത്.

The influenza virus normally peters out in the warmer months (see red line, from 2019). In 2019, infections peaked in the 10th week of the year, in March. But this year (blue line), it has remained constant and not gone away, to the consternation of scientists

അണുബാധ നിയന്ത്രണ വിദഗ്ധനും പീഡിയാട്രിക്‌സ് അസോസിയേറ്റ് പ്രൊഫസറുമായ തോമസ് മുറെ ചികിത്സയ്‌ക്കെത്തിയ കുട്ടികളില്‍ രണ്ടു വൈറസ് ബാധിച്ചവരും മൂന്നു വൈറസ് ബാധിച്ചവരുമുണ്ടെന്ന് സ്ഥിരീകരിക്കുന്നു. മേയ് ,ജൂണ്‍ മാസങ്ങളില്‍ ഇങ്ങനെ കാണാറില്ല.ശ്വാസ കോശങ്ങളെ ബാധിക്കുമെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും ആവശ്യമാണ്.

കോവിഡ് പ്രതിസന്ധി കുട്ടികളുടെ ജീവിത ശൈലിയെ തന്നെ മാറ്റിയതോടെയാണ് ഈ ആരോഗ്യപ്രശ്‌നങ്ങള്‍. വരും ദിവസങ്ങളില്‍ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ കരുതല്‍ നല്‍കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Other News in this category



4malayalees Recommends