ലീല മാരേട്ട് യഥാര്‍ത്ഥ നേതാവ്, ഫൊക്കാന ഇലക്ഷനില്‍ വിജയിക്കണം: വിന്‍സെന്റ് ഇമ്മാനുവേല്‍

ലീല മാരേട്ട് യഥാര്‍ത്ഥ നേതാവ്, ഫൊക്കാന ഇലക്ഷനില്‍ വിജയിക്കണം: വിന്‍സെന്റ് ഇമ്മാനുവേല്‍
ജനങ്ങളുമായി നിരന്തരം സംവദിക്കുകയും, അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും സഹായമെത്തിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍. ജനസേവനമാണ് ഇവരുടെ ലക്ഷ്യം. ഈ നിര്‍വചനങ്ങളില്‍പ്പെടുന്ന യഥാര്‍ത്ഥ നേതാവാണ് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട്.


ഫൊക്കാനയിലോ, ഇതര സംഘടനകളിലോ ഇന്നലെ പൊട്ടിമുളച്ച നേതാവല്ല ലീലാ മാരേട്ട്. മൂന്നു ദശാബ്ദത്തിലേറെയായി നിരവധി അസോസിയേഷനുകളിലും ഫൊക്കാനയിലും പ്രവര്‍ത്തിക്കുന്നു. ഫൊക്കാന കണ്‍വന്‍ഷനുകളും മറ്റും നടക്കുമ്പോള്‍ പണം സമാഹരിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. ആളുകളെ നേരില്‍ കണ്ടും ഫോണ്‍ മുഖേനയും പരസ്യങ്ങളും സംഭാവനകളുമൊക്കെ സംഘടിപ്പിക്കുന്ന ലീല ചേച്ചിയെ ആര്‍ക്കാണ് മറക്കാനാവുക. പരസ്യം നല്‍കുന്നവരുമായൊക്കെ നിരന്തര ബന്ധവും നിലര്‍ത്തുന്നുവെന്നും വിന്‍സെന്റ് ഇമ്മാനുവേല്‍ ചൂണ്ടിക്കാട്ടി.


കോണ്‍സുലേറ്റുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥരെ നേരിട്ട് വിളിക്കുകയും പ്രശ്‌നം പരിഹരിക്കുംവരെ അതില്‍ ഇടപെടുകയും ചെയ്യുന്നു. ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും അവരില്‍ നിന്നും ലഭിച്ചിട്ടുണ്ട്.


ഇലക്ഷനില്‍ ജയിക്കേണ്ടത് സംഘടനയോടൊപ്പം പ്രവര്‍ത്തിക്കുന്നവരേയാണ്. സംഘടനയുടെ നന്മയ്ക്കും അതാണ് വേണ്ടത്. കണ്‍വന്‍ഷന്‍ മാത്രമല്ല ഒരു സംഘടനയുടെ ലക്ഷ്യം. മലയാളി സമൂഹത്തിന്റേയും ഫൊക്കാനയുടേയും നന്മയ്ക്ക് ലീലാ മാരേട്ട് ജയിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിന്‍സെന്റ് ഇമ്മാനുവേല്‍ എടുത്തുപറഞ്ഞു.


Other News in this category4malayalees Recommends