ഐ.ഓ.സി വൈസ് ചെയര്‍ ജോര്‍ജ് എബ്രഹാം ലോക കേരള സഭ അംഗം

ഐ.ഓ.സി വൈസ് ചെയര്‍ ജോര്‍ജ് എബ്രഹാം ലോക കേരള സഭ അംഗം
ന്യൂയോര്‍ക്ക്: ഈ മാസം 16,17,18 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന മൂന്നാം ലോക കേരള സഭയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗസ് വൈസ് ചെയര്‍മാനും എഴുത്തുകാരനും മുന്‍ യു.എന്‍. ഉദ്യോഗസ്ഥനുമായ ജോര്‍ജ് എബ്രഹാമും അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നിയമന അറിയിപ്പ് നേരത്തെ ലഭിച്ചിരുന്നു.


കഴിഞ്ഞതവണ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ലോക കേരളം സഭയില്‍ നിന്ന് വിട്ടു നിന്നുവെങ്കിലും ഇത്തവണ സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.


അമേരിക്കയില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തൊണ്ണൂറുകളില്‍ രൂപം കൊണ്ടത് ജോര്‍ജ് എബ്രഹാമിന്റെ വസതിയില്‍ വച്ചായിരുന്നു. തുടര്‍ന്ന് ദീര്‍ഘകാലം ഐ.എന്‍.ഓസി. ജനറല്‍ സെക്രട്ടറിയായി. ഐ എന്‍ ഒ സിയുടെ ക്ഷണപ്രകാരം 2001 ല്‍ ന്യൂയോര്‍ക്കിലെത്തിയ സോണിയാഗാന്ധിയാണ് അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സോണിയാഗാന്ധിയുടെ കൂടെ മുന്‍ പ്രധാനമന്ത്രി മന്മോഹന്‍സിങ്, മുന്‍ വിദേശകാര്യമന്ത്രി നട്വര്‍ സിങ്, മുരളി ദിയോറ, ജയറാം രമേശ് എന്നിവരും സന്നിഹിതരായിരുന്നു. ന്യൂയോര്‍ക്കിലെ ഷെറട്ടണ്‍ ഹോട്ടലിലായിരുന്നു ചടങ്ങ്.


പിന്നീട് സംഘടനയുടെ പ്രസിഡന്റായി. സാം പിത്രോദയുടെ നേതൃത്വത്തില്‍ സംഘടനകള്‍ എല്ലാം ഒന്നായി ഇന്ത്യന്‍ ഓവര്‌സീസ് കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ അതിന്റെ വൈസ് ചെയര്‍ റ ആയി. ആ സ്ഥാനത്ത് തുടരുന്നു.


ഇതിനു പുറമെ മികച്ച എഴുത്തൂകാരനുമാണ്. ഇംഗ്ലീഷില്‍ എഴുതുന്ന രാഷ്ട്രീയ ലേഖനങ്ങള്‍ ഇമലയാളി, ഇന്ത്യാ ലൈഫ്, ഇന്ത്യന്‍ പനോരമ, മലയാള മനോരമ തുടങ്ങി വിവിധ പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു. 54 വര്‍ഷം അമേരിക്കയില്‍ താമസിച്ചിട്ടും ഇപ്പോഴും ഇന്ത്യന്‍ പൗരനാണ്.


80 ബില്യണിലേറെ കൈകാര്യം ചെയ്യുന്ന യു.എന്‍. പെന്‍ഷന്‍ ഫണ്ട് ചീഫ് ടെക്‌നോളജി ഓഫീസറായാണ് റിട്ടയര്‍ ചെയ്തത്.


പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കുമെന് ജോര്‍ജ് എബ്രഹാം പറഞ്ഞു. ഒട്ടേറെ പേര് അമേരിക്കയില്‍ നിന്ന് സഭയില്‍ അംഗങ്ങളാണ്. അനുകൂലമായ മാറ്റങ്ങള്‍ക്കു വേണ്ടി കൂട്ടായി ആവശ്യമുയര്‍ത്താന്‍ ശ്രമിക്കും.



Other News in this category



4malayalees Recommends