ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു

ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു
ഈ വര്‍ഷത്തെ ഹജ്ജിനുള്ള ആഭ്യന്തര തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെയാണ് ഇത്തവണ ഒന്നര ലക്ഷം പേരെ തെരഞ്ഞെടുത്തത്.

ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവരുടെ ഫോണുകളില്‍ സന്ദേശമെത്തും. ശേഷം അവര്‍ ഹജ്ജ്ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഇഅ്തമര്‍നാ ആപ് വഴിയോ പണം അടച്ച് തുടര്‍ നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കണം. 390,000ത്തിലേറെ അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്.

ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ സ്വീകരിച്ചിരിക്കേണ്ട കൊവിഡ് വാക്‌സിനുകള്‍ സംബന്ധിച്ച് പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിരുന്നു. സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ പത്ത് വാക്‌സിനുകളാണുള്ളത്. ഇവയില്‍ ഏതെങ്കിലും ഒരെണ്ണം സ്വീകരിച്ചവര്‍ക്ക് മാത്രമേ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.

Other News in this category



4malayalees Recommends