ഇന്ധന വില വര്‍ദ്ധനവ് ; വിമാന യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു

ഇന്ധന വില വര്‍ദ്ധനവ് ; വിമാന യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു
രാജ്യത്തെ വിമാന യാത്രനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികള്‍. വിമാന ഇന്ധനത്തിന്റെ വിലയും രൂപയുടെ മൂല്യത്തകര്‍ച്ചയും ചൂണ്ടിക്കാട്ടി ടിക്കറ്റ് നിരക്ക് വര്‍ധിപ്പികണമെന്ന് ഇന്ത്യന്‍ വിമാനക്കമ്പനിയായ സ്‌പേസ് ജെറ്റ് ആവശ്യപ്പെട്ടു. രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികള്‍ ഏവിയേഷന്‍ ഫ്യുവലിന്റെ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയതിനു പിന്നാലെയാണ് യാത്ര നിരക്കുകള്‍ വര്‍ധിക്കണമെന്ന ആവശ്യവുമായി കമ്പനി രം?ഗത്തെത്തിയത്.

1015 ശതമാനം വര്‍ധനവാണ് ടിക്കറ്റ് നിരക്കില്‍ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. 'യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് വിമാനക്കമ്പനികളെ ബാധിക്കുന്നുണ്ട്. കാരണം ഞങ്ങളുടെ ഗണ്യമായ ചെലവ് മുഴുവനും ഡോളര്‍ മൂല്യത്തിലാണ്.

വിമാന ഇന്ധന വിലയിലെ കുത്തനെയുള്ള വര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയും മൂലം പ്രവര്‍ത്തന ചെലവ് മെച്ചപ്പെട്ട നിലയില്‍ നിലനിര്‍ത്തുന്നതിന് നിരക്കുകളില്‍ 1015 ശതമാനം വര്‍ധനവ് ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' സ്‌പേസ് ജെറ്റ് മാനേജിം?ഗ് ഡയറക്ടറും ചെയര്‍മാനുമായ അജയ് സിം?ഗ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 2021 ജൂണിന് ശേഷം വിമാന ഇന്ധനത്തില്‍ 120 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Other News in this category4malayalees Recommends