കാനഡയുടെ ഇമിഗ്രേഷന്‍ ബാക്ക്‌ലോഗില്‍ മറ്റൊരു കുതിച്ചുചാട്ടം; കാത്തിരിക്കുന്നത് 2.4 മില്ല്യണ്‍ അപേക്ഷകര്‍

കാനഡയുടെ ഇമിഗ്രേഷന്‍ ബാക്ക്‌ലോഗില്‍ മറ്റൊരു കുതിച്ചുചാട്ടം; കാത്തിരിക്കുന്നത് 2.4 മില്ല്യണ്‍ അപേക്ഷകര്‍

ഐആര്‍സിസിയുടെ ബാക്ക്‌ലോഗ് 2.4 മില്ല്യണ്‍ എന്ന തോതിലേക്ക് വളര്‍ന്നതായി കണക്ക്. കഴിഞ്ഞ ഒരു മാസത്തിനിടെ ബാക്ക്‌ലോഗിലേക്ക് 257,499 പേര്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ടെമ്പററി റസിഡന്‍സ് അപേക്ഷകളുടെ എണ്ണമേറിയതാണ് കുതിച്ചുചാട്ടത്തിന് ഇടയാക്കിയത്.


സിറ്റിസണ്‍ഷിപ്പ് ഇന്‍വെന്ററിയില്‍ 2022 ജൂണ്‍ 1 വരെ 394,664 അപേക്ഷകളും, പെര്‍മനന്റ് റസിഡന്‍സ് ഇന്‍വെന്ററിയില്‍ 522,047 വ്യക്തികളുടെ അപേക്ഷയുമാണ് കാത്തിരിപ്പ് തുടരുന്നത്. ടെമ്പററി റസിഡന്‍സ് ഇന്‍വെന്ററി 1,471,173 പേരുടേതായും വളര്‍ന്നു.

അതേസമയം എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാമുകള്‍ കഴിഞ്ഞ മാസം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഏപ്രില്‍ അവസാനം 40,889 പേരുടെ അപേക്ഷ ഉണ്ടായിരുന്നത് 31,603 പേരുടേതായാണ് കുറഞ്ഞത്. കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് ഇന്‍വെന്ററിയില്‍ 6088 വ്യക്തികളും, ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമില്‍ 434 വ്യക്തികളുടെയും അപേക്ഷകളാണുള്ളത്.
Other News in this category



4malayalees Recommends