യുഎഇയിലെ ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ഇന്ത്യക്കാരന്റേതെന്ന് സംശയം

യുഎഇയിലെ ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; ഇന്ത്യക്കാരന്റേതെന്ന് സംശയം
ഷാര്‍ജയിലെ ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ബീച്ചിലെ ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്!തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. ബീച്ചിനും തീരത്ത് സ്ഥാപിച്ചിട്ടുള്ള വേവ് ബ്രേക്കറിനും ഇടയിലായിരുന്നു മൃതദേഹം. തിരിച്ചറിയല്‍ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. പൊലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ഫോറന്‍സിക് പരിശോധനയ്!ക്കായി മാറ്റി.

മരണപ്പെട്ടത് ഇന്ത്യക്കാരനാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ അനുമാനം. മറ്റൊരു എമിറേറ്റില്‍ വെച്ച് മുങ്ങിമരിച്ചയാളുടെ മൃതദേഹം തിരമാലകളില്‍പെട്ട് ഷാര്‍ജ തീരത്തുവന്നതാവാനുള്ള സാധ്യതയാണ് കാണുന്നത്. അന്വേഷണം തുടങ്ങി

Other News in this category4malayalees Recommends