താല്‍ക്കാലിക വിദേശ ജോലിക്കാര്‍ക്കും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ഇമിഗ്രേഷന്‍ പ്രോഗ്രാമുമായി കാനഡ; എക്‌സ്പ്രസ് എന്‍ട്രിയില്‍ മാറ്റങ്ങള്‍ക്കും സാധ്യത

താല്‍ക്കാലിക വിദേശ ജോലിക്കാര്‍ക്കും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ഇമിഗ്രേഷന്‍ പ്രോഗ്രാമുമായി കാനഡ; എക്‌സ്പ്രസ് എന്‍ട്രിയില്‍ മാറ്റങ്ങള്‍ക്കും സാധ്യത

താല്‍ക്കാലിക വിദേശ ജോലിക്കാര്‍ക്കും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുമായി പുതിയ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ പ്രോഗ്രാം അണിയറയില്‍ ഒരുക്കി കാനഡ.


ടെമ്പററി റസിഡന്റ്‌സിന് താമസം സ്ഥിരപ്പെടുത്താനുള്ള വഴിയാകും പുതിയ പ്രോഗ്രാമെന്ന് ഇമിഗ്രേഷന്‍ മന്ത്രി സിയാന്‍ ഫ്രേസര്‍ സിബിസി ന്യൂസിനോട് പറഞ്ഞു. ടെമ്പററി റസിഡന്‍സ് ടു പെര്‍മനന്റ് റസിഡന്‍സ് പ്രോഗ്രാമുമായി സാമ്യമുണ്ടാകുമെങ്കിലും വ്യത്യസ്തമായ പദ്ധതിയാകും പുതിയത്.

കഴിഞ്ഞ 90,000 അവശ്യ ജോലിക്കാര്‍ക്കും, അന്താരാഷ്ട്ര സ്റ്റുഡന്റ് ഗ്രാജുവേറ്റ്‌സിനും വാതില്‍ തുറന്ന പ്രോഗ്രാമാണ് ടിആര്‍2പിആര്‍. താല്‍ക്കാലിക താമസക്കാര്‍ക്ക് സ്ഥിരതാമസം ഉറപ്പിക്കാനാനുള്ള മികച്ച വഴിയാകും ഇതെന്ന് ഫ്രേസര്‍ കൂട്ടിച്ചേര്‍ത്തു.

ഇമിഗ്രേഷന്‍ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഫ്രേസറിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും, താല്‍ക്കാലിക വിദേശ ജോലിക്കാര്‍ക്കും പെര്‍മനന്റ് റസിഡന്‍സിന് അനുയോജ്യമായ പദ്ധതി തയ്യാറാക്കാനുള്ള ചുമതല നല്‍കിയിരുന്നു.

അതേസമയം ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം, കനേഡിയന്‍ എക്‌സ്പീരിയന്‍ ക്ലാസ് അപേക്ഷകര്‍ക്ക് ജൂലൈ മുതല്‍ പെര്‍മനന്റ് റസിഡന്‍സിന് ക്ഷണം ലഭിക്കും. ബില്‍ സി-19 നിയമമായി മാറുന്നതോടെ സാമ്പത്തിക നേട്ടം മുന്‍നിര്‍ത്തി ഐആര്‍സിസിക്ക് എക്‌സ്പ്രസ് എന്‍ട്രി അപേക്ഷകരെ ക്ഷണിക്കാന്‍ അവകാശം ലഭിക്കും.
Other News in this category4malayalees Recommends