കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ യുവാവിനെ സഹായിച്ച് യൂസഫലി

കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ യുവാവിനെ സഹായിച്ച് യൂസഫലി
കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ യുവാവിനെ സഹായിച്ച് എം.എ യൂസഫലി. ലോക കേരള സഭയില്‍വച്ചാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ എബിന്‍ യൂസഫലിയോട് സഹായമഭ്യര്‍ഥിച്ചത്.

സൗദി റിയാദില്‍ ജോലി ചെയ്യുകയായിരുന്ന പിതാവ് ജോലിക്കിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നുവെന്നും, ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നുമായിരുന്നു യുവാവ് യൂസഫലിയെ അറിയിച്ചത്.

അതേസമയം, ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെടാന്‍ തന്റെ മാനേജറോട് ആവശ്യപ്പെട്ട യൂസഫലി, വേദിയില്‍ വച്ച് തന്നെ സൗദിയിലേക്ക് വിളിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.

Other News in this category4malayalees Recommends