വീടില്ല , കനത്ത ചൂടും ; സഹിക്കാനാകാതെ യുവാവ് 47 പൂച്ചകള്‍ക്കൊപ്പം കഴിയുന്നത് കാറില്‍

വീടില്ല , കനത്ത ചൂടും ; സഹിക്കാനാകാതെ യുവാവ് 47 പൂച്ചകള്‍ക്കൊപ്പം കഴിയുന്നത് കാറില്‍
യുഎസിലെ മിനസോടയില്‍ കാറില്‍ 47 പൂച്ചകള്‍ക്കൊപ്പം താമസിക്കുന്ന യുവാവിനെ കണ്ടെത്തി. വീടില്ലാത്തതിനാല്‍ കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ യുവാവ് പൂച്ചകള്‍ക്കൊപ്പം കാറില്‍ താമസിച്ചത്. മിനസോടയില്‍ 32 ഡിഗ്രി സെല്‍ഷ്യസാണ് താപനില. അടുത്തിടെയാണ് യുവാവ് ഭാവന രഹിതനായത്.

പൂച്ചകളെ ഉപേക്ഷിക്കാന്‍ മനസില്ലാത്തതിനാലാണ് അവയെ കൂടെ കൂട്ടിയതെന്ന് യുവാവ് പറയുന്നു. കുഞ്ഞു പൂച്ചകള്‍ മൂതല്‍ 12 വയസ്സുള്ളവര്‍ വരെയുണ്ട്. കൊടും ചൂടില്‍ പൂച്ചകളെ രക്ഷിക്കാന്‍ അനിമല്‍ ഹ്യൂണ്‍ സൊസൈറ്റിയും ചിസാജോ കൗണ്ടി പോലീസും ഇടപെട്ടിട്ടുണ്ട്. കാറില്‍ നിന്ന് 47 പൂച്ചകളെ മാറ്റി. മുമ്പ് 14 പൂച്ചകളെ യുവാവ് ഉപേക്ഷിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

The cats discovered Tuesday were living in the car with their owner who recently became homeless and didn't want to leave the animals behind

പൂച്ചകളെ സംരക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തി.എന്നാല്‍ അധിക കാലം ഇതു തുടരാന്‍ കഴിയ്ില്ലെന്ന് മനസിലായതായി അനിമല്‍ ഹ്യൂണ്‍ സൊസൈറ്റി പറഞ്ഞു.

പൂച്ചകളെ പരിശോധിച്ച് വാക്‌സിനേഷനും പോഷകാഹാരങ്ങളും നല്‍കിയ ശേഷം താത്പര്യമുള്ളവര്‍ക്ക് ദത്തു നല്‍കാനാണ് അധികൃതരുടെ തീരുമാനം.

Other News in this category4malayalees Recommends