വാഷിങ്ടണില്‍ സംഗീത പരിപാടി നടന്ന വേദിക്ക് സമീപം വെടിവയ്പ് ; ഒരു കുട്ടി മരിച്ചു ; പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു

വാഷിങ്ടണില്‍ സംഗീത പരിപാടി നടന്ന വേദിക്ക് സമീപം വെടിവയ്പ് ; ഒരു കുട്ടി മരിച്ചു ; പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു
യുഎസിലെ വാഷിങ്ടണ്‍ ഡിസിയില്‍ സംഗീത പരിപാടിയുടെ വേദിക്ക് സമീപമുണ്ടായ വെടിവയ്പില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. വൈറ്റ് ഹൗസിന് രണ്ടു മൈല്‍ അകലെയുള്ള യു സ്ട്രീറ്റ് നോര്‍ത്ത് വെസ്റ്റിലാണ് അക്രമം ഉണ്ടായത്.

Washington DC Shooting:1 Minor Feared Dead, Cop Among Those Hit with Bullet  Injuries Near Site of Juneteenth Music Concert

പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റതായി ഡിസി പൊലീസ് യൂണിയന്‍ ട്വിറ്ററില്‍ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥന് കാലിലാണ് പരിക്ക്. അനധികൃത തോക്കുകള്‍ സംഭവ സ്ഥലത്തു നിന്ന് ലഭിച്ചതായി മെട്രോ പൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി റോബര്‍ട്ട് ജെ കോന്റി അറിയിച്ചു.

വെടിയേറ്റ് ചികിത്സ തേടിയവരുടെ നില ഗുരുതരമല്ല. സംഗീത പരിപാടി നടക്കുന്ന വേദിക്ക് സമീപം പാതയുടെ വശങ്ങളില്‍ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയിരുന്നത്. ആക്രമണത്തിന് പിന്നാലെ സംഗീത പരിപാടി നിര്‍ത്തിവച്ചു.

Other News in this category4malayalees Recommends