പിടികിട്ടാതെ പണപ്പെരുപ്പം! നിരക്കുകള്‍ 3 ശതമാനത്തിന് മുകളിലേക്ക് നീക്കണമെന്ന് ബാങ്ക് ഓഫ് കാനഡയെ ഉപദേശിച്ച് സാമ്പത്തിക വിദഗ്ധര്‍

പിടികിട്ടാതെ പണപ്പെരുപ്പം! നിരക്കുകള്‍ 3 ശതമാനത്തിന് മുകളിലേക്ക് നീക്കണമെന്ന് ബാങ്ക് ഓഫ് കാനഡയെ ഉപദേശിച്ച് സാമ്പത്തിക വിദഗ്ധര്‍

കനേഡിയന്‍ സമ്പദ് വ്യവസ്ഥയില്‍ പണപ്പെരുപ്പം പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ പലിശ നിരക്ക് മൂന്ന് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തി നിയന്ത്രണം തിരിച്ചുപിടിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍.


പലിശ നിരക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനത്തിലേക്ക് വരെ ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നതായി ബാങ്ക് ഓഫ് കാനഡ സൂചന നല്‍കിയിരുന്നു. ഇതിനിടെയാണ് അടിസ്ഥാന നിരക്ക് മൂന്ന് മുകളിലേക്ക് കൊണ്ടുപോകാന്‍ ക്യൂന്‍സ് യൂണിവേഴ്‌സിറ്റി ഇക്കണോമിസ്റ്റ് ഡോണ്‍ ഡ്രുമോണ്ട് ആവശ്യപ്പെട്ടത്.

ഇതിന് താഴെ നിര്‍ത്തുന്നത് കൊണ്ട് ഗുണമുണ്ടാകുമെന്ന് കരുതുന്നില്ല. പണപ്പെരുപ്പം മൂലമുള്ള സമ്മര്‍ദം ഏറെ ആഴത്തിലാണ്. അതിനാല്‍ നിരക്കുകള്‍ മൂന്ന് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തുകയാണ് വേണ്ടത്, ഡ്രുമോണ്ട് പറഞ്ഞു.

കാനഡയിലെ പലിശ നിരക്ക് വര്‍ദ്ധനയില്‍ ഈയാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പം 6.8 ശതമാനത്തില്‍ എത്തിയിരുന്നു. 1991ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.
Other News in this category



4malayalees Recommends