കാനഡ വിസ ബാക്ക്‌ലോഗ്; പേപ്പറുകള്‍ പ്രൊസസ് ചെയ്യാന്‍ കാത്തിരിക്കുന്നത് 7 ലക്ഷം ഇന്ത്യക്കാര്‍; പ്രശ്‌നപരിഹാരത്തിന് ഐആര്‍സിസി സംഘം ഇന്ത്യയിലേക്ക്

കാനഡ വിസ ബാക്ക്‌ലോഗ്; പേപ്പറുകള്‍ പ്രൊസസ് ചെയ്യാന്‍ കാത്തിരിക്കുന്നത് 7 ലക്ഷം ഇന്ത്യക്കാര്‍; പ്രശ്‌നപരിഹാരത്തിന് ഐആര്‍സിസി സംഘം ഇന്ത്യയിലേക്ക്

കാനഡയിലേക്ക് പോകാന്‍ കാത്തിരിക്കുന്നവരുടെ യാത്ര അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്. കനേഡിയന്‍ ഇമിഗ്രേഷന്‍, വിസാ ബാക്ക്‌ലോഗ് കുതിച്ചുയര്‍ന്നതാണ് യാത്രക്ക് വിഘാതം സൃഷ്ടിക്കുന്നത്.


ആഗോള ബാക്ക്‌ലോഗ് ഏകദേശം 2.4 മില്ല്യണില്‍ എത്തിയെന്നാണ് കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യങ്ങളില്‍ മുന്നിലുള്ളത് ഇന്ത്യയാണ്. കാത്തിരിക്കുന്ന പേപ്പറുകളില്‍ കാല്‍ശതമാനം, ഏകദേശം 7 ലക്ഷം അപേക്ഷകള്‍ ഇന്ത്യക്കാരുടേതാണ്.

കോവിഡ്-19 മഹാമാരിയോടെയാണ് ബാക്ക്‌ലോഗ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളായി ടൊറന്റോയില്‍ നടന്ന പിഡിഎസി കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ട സര്‍ക്കാര്‍ സ്ഥാപന മേധാവികള്‍ക്ക് പോലും വിസ ലഭിക്കാത്തതിനാല്‍ പരിപാടിയില്‍ നിന്നും പിന്‍മാറേണ്ടി വന്നു.

സ്ഥിതി അതീവ രൂക്ഷമാണെന്ന് കനേഡിയന്‍ ഗവണ്‍മെന്റും തിരിച്ചറിഞ്ഞിട്ടുണ്ട്. 85 മില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ ഇറക്കി ആപ്ലിക്കേഷന്‍ ഇന്‍വെന്ററി കുറയ്ക്കാനും, കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനുമാണ് ശ്രമം. ഐആര്‍സിസി സംഘം ഇന്ത്യയിലേക്ക് യാത്ര ചെയ്ത് കാലതാമസം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം നല്‍കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Other News in this category4malayalees Recommends