പ്രമേഹം വില്ലനായി; നടന്‍ വിജയകാന്തിന്റെ മൂന്ന് കാല്‍വിരലുകള്‍ നീക്കം ചെയ്തു

പ്രമേഹം വില്ലനായി; നടന്‍ വിജയകാന്തിന്റെ മൂന്ന് കാല്‍വിരലുകള്‍ നീക്കം ചെയ്തു
നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്തിന്റെ മൂന്നു കാല്‍ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് താരത്തിന്റെ വിരലുകള്‍ മുറിച്ചു മാറ്റിയത്. നിലവില്‍ വിജയകാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രമേഹം കൂടിയതും ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകള്‍ മുറിച്ചുമാറ്റാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിക്കുകയാണെന്നും ഏതാനുംദിവസം ആശുപത്രിയില്‍ തുടരുമെന്നും ഡി.എം.ഡി.കെ. വൃത്തങ്ങള്‍ അറിയിച്ചു.

അസുഖത്തെത്തുടര്‍ന്ന് വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്ത് 2021 മേയില്‍ പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

Other News in this category



4malayalees Recommends