ക്രോയ്‌ഡോണ്‍ സെന്റ് പോള്‍സ് മലങ്കര കത്തോലിക്ക മിഷന്റെ ഇടവക തിരുന്നാളും കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും ജൂണ്‍ 26 ഞായറാഴ്ച ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

ക്രോയ്‌ഡോണ്‍ സെന്റ് പോള്‍സ് മലങ്കര കത്തോലിക്ക മിഷന്റെ ഇടവക തിരുന്നാളും കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും ജൂണ്‍ 26 ഞായറാഴ്ച ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
ക്രോയ്‌ഡോണ്‍ സെന്റ് പോള്‍സ് മലങ്കര കത്തോലിക്കാ ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. പൗലോസ് ശ്ലീഹായുടെ തിരുന്നാള്‍ ജൂണ്‍ 26ാം തിയതി ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് കാറ്റര്‍ഹാം ഓണ്‍ ദി ഹില്‍ സേക്രട്ട് ഹാര്‍ട്ട്‌റോമന്‍ കാതലിക് ചര്‍ച്ചില്‍ വച്ച് ഇടവക വികാരി ഫാ ജോണ്‍ അലക്‌സിന്റെ കാര്‍മികത്വത്തില്‍ അതിവിപുലമായി നടത്തപ്പെടുന്നു.

ആഘോഷമായ ദിവ്യബലി, ഇടവകയിലെ കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം ഭക്തി നിര്‍ഭരമായ റാസ, നേര്‍ച്ച വിളമ്പ്, ഭക്ത സംഘടനകളുടെ വാര്‍ഷികം എന്നിവ തിരുന്നാളിനൊപ്പം നടക്കുന്നതാണ്. തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിന് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായികമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.

നേര്‍ച്ച വിളമ്പിന് ശേഷം രാത്രി 8.30 മണിയോടു കൂടി തിരുനാളിന് കൊടി ഇറങ്ങും.

സംഘാടകര്‍ വിശാലമായ കാര്‍ പാര്‍ക്കിങ് ഒരുക്കിയിട്ടുണ്ട്.

ദേവാലയത്തിന്റെ അഡ്രസ്

Secret Heart of Jeasus RC church

Essendense Road

Cater Ham survey

CR35PB

കൂടുതല്‍ വിവരങ്ങള്‍ക്ക്

റോയി മാത്യു (സെക്രട്ടറി)-07480495628

പ്രദീപ് ബാബു(ട്രസ്റ്റി)- 07535761330

Other News in this category4malayalees Recommends