യുഎസ് പടക്കപ്പലിന് നേരെ പാഞ്ഞടുത്ത് ഇറാന്‍ ബോട്ട് ,മറുപടിയായി പടക്കപ്പലില്‍ നിന്ന് മുന്നറിയിപ്പ് വെടി ; കടലില്‍ വീണ്ടും ആശങ്കാ നിമിഷങ്ങള്‍

യുഎസ് പടക്കപ്പലിന് നേരെ പാഞ്ഞടുത്ത് ഇറാന്‍ ബോട്ട് ,മറുപടിയായി പടക്കപ്പലില്‍ നിന്ന് മുന്നറിയിപ്പ് വെടി ; കടലില്‍ വീണ്ടും ആശങ്കാ നിമിഷങ്ങള്‍
ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് യുഎസ് പടക്കപ്പലിന് നേരെ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് സ്പീഡ് ബോട്ട് പാഞ്ഞടുത്തതായും മറുപടിയെന്നോണം പടക്കപ്പലില്‍ നിന്ന് മുന്നറിയിപ്പ് വെടി മുഴങ്ങിയതായും റിപ്പോര്‍ട്ട്. ആണവ കരാറിനെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമായ നില്‍ക്കുന്നതിനിടെയാണ് ഈ സംഭവ വികാസങ്ങളെന്നത് ആശങ്കയാകുകയാണ്.

യുഎസ് നാവികസേനയുടെ ബഹ്‌റൈന്‍ ആസ്ഥാനമായ അഞ്ചാം കപ്പല്‍പ്പടയുടെ യുഎസ് എസ് സിറോക്കോ നാവിക സേനാ ചരക്കുകപ്പല്‍ യുഎസ്എന്‍എസ് ചോക്ടോ എന്നിവയുടെ 45 മീറ്റര്‍ അടുത്തുവരെ തിങ്കളാഴ്ച റവല്യൂഷണറി ഗാര്‍ഡ് ബൊഗാമര്‍ ബോട്ട് പാഞ്ഞെത്തി.

യുഎസ് പടക്കപ്പല്‍ അപായ സൈറന്‍ മുഴക്കി. മുന്നറിയിപ്പ് വെടി മുഴങ്ങി. ഇറാന്റെ പതാക വഹിച്ചിരുന്ന ബോട്ട് ഉടന്‍ പിന്തിരിഞ്ഞതിനാല്‍ ഏറ്റുമുട്ടല്‍ ഒഴിവായി. സംഭവം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 4ന് പേര്‍ഷ്യന്‍ ഗള്‍ഫിലും സമാന സംഭവം നടന്നിരുന്നു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഹോര്‍മൂസ് കടലിടുക്കിലൂടെയാണ്.

Other News in this category



4malayalees Recommends